കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി, കാങ്കയം മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണക്കുണ്ടായ നേരിയ വിലക്കുറവ് താത്ക്കാലിക പ്രതിഭാസമാണെന്ന് നാളികേര വികസന ബോര്‍ഡ
കേരളത്തിലെ പ്രധാന വിളവെടുപ്പു കാലം മെയ് മാസം വരെയാണ്. കേരളത്തില്‍ കൊച്ചി, തമിഴ്നാട്ടിലെ കാങ്കയം എന്നീ കമ്പോളങ്ങളിലെ ഓരോ ദിവസത്തെ വിലയും 60 ദിവസങ്ങളിലെ വിലയും തമ്മില്‍ നടത്തിയ താരതമ്യ പഠനത്തില്‍ പ്രകടമായ വിലക്കുറവിനുള്ള സാധ്യത കാണുന്നില്ല.
ജനുവരി മുതല്‍ ഏപ്രില്‍ 2015 വരെയുള്ള കാലയളവില്‍ നാളികേര ഉല്പന്നങ്ങളായ ഡെസിക്കേറ്റഡ് കോക്കനട്ട്, ഉണക്കത്തേങ്ങ, വെര്‍ജിന്‍ വെളിച്ചെണ്ണ എന്നിവയുടെ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലേതിനേക്കാള്‍ സ്ഥിരമായ ഉയര്‍ച്ച രേഖപ്പെടുത്തി.ഇത് വരും മാസങ്ങളിലും തുടരാനുള്ള സാധ്യതയുണ്ട്.
വെളിച്ചെണ്ണ വില ആഗസ്റ്റ് 2015 വരെ ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യത. വിലത്തകര്‍ച്ചയ്ക്കുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നം വില കുറയുമെന്ന ധാരണയില്‍ ധൃതിയില്‍ വിറ്റഴിക്കേണ്ട കാര്യമില്ലെന്ന് നാളികേര വികസന ബോര്‍ഡിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: