513. ക്ഷിതിഭാരസമുദ്ധാരഹേതുഭൂതാഃ – ക്ഷിതിയുടെ ഭാരം നശിപ്പിച്ച് അതിനെ ഉദ്ധരിക്കുന്നതിനു കാരണഭൂതയായവള്‍. ഭൂമിയില്‍ പാപികള്‍ അധികമാകുമ്പോള്‍ അവരുടെ പാപത്തിന്റെ ഭാരം കൊണ്ട് ഭൂമി താണുപോകുമെന്നു പൗരാണിക സങ്കല്‍പം. പാപികളുടെ അധര്‍മ്മത്തിന്റെ ഭാരംകൊണ്ടു ഭൂമി താണുപോകുമ്പോള്‍ വിഷ്ണുവും മറ്റു ദേവന്മാരും ദേവിയുടെ നിര്‍ദ്ദേശമനുസരിച്ച് പല രൂപത്തില്‍ അവതരിച്ച് ഭൂഭാരം നശിപ്പിക്കും. മഹിഷാസുരനെയും ഭണ്ഡാസുരനെയുംപോലെ മറ്റു ദേവന്മാര്‍ക്കു തോല്‍പ്പിക്കാന്‍ കഴിയാത്ത ശക്തികളെ ദേവിതന്നെ നശിപ്പിച്ച് ഭൂമിയെ ഉദ്ധരിക്കും.
514. സതംഗതിഃ – സത്തുക്കള്‍ക്ക് ആശ്രയമായവള്‍. ധര്‍മ്മാധിഷ്ഠിതമായി ജീവിക്കുന്നവരാണു സത്തുക്കള്‍. നല്ലവര്‍ എന്ന് ഒറ്റവാക്കില്‍ പറയാം. അങ്ങനെയുള്ളവര്‍ ദേവിയെ പ്രാപിക്കും. തപസ്സും വ്രതവും തീര്‍ത്ഥാടനവും ഒന്നും വേണമെന്നില്ല. നല്ലതു ചെയ്യാനുള്ള നല്ല മനസ്സേ വേണ്ടതുള്ളൂ. അങ്ങനെയുള്ളവരെ ദേവി സ്വീകരിക്കും. അവര്‍ക്ക് ജീവിതത്തില്‍ വിജയവും ജീവിതാന്ത്യത്തില്‍ സായൂജ്യവും കൊടുത്തനുഗ്രഹിക്കും.
… തുടരും
















