പാലക്കാട് : ജില്ലയിലെത്തിയ കാഞ്ചികാമകോടി പീഠാധിപതി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതിക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം. ഇന്നലെ ചാത്തപ്പുരം ശ്രീ പ്രസന്ന മഹാഗണപതിക്ഷേത്രത്തിലും പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയ അദ്ദേഹത്തിന് രാമനാഥപുരത്ത് പൂര്‍ണകുംഭത്തോടെ വരവേല്പ് നല്കി.
കല്‍പ്പാത്തി ചാത്തപ്പുരം ശ്രീ പ്രസന്ന മഹാഗണപതിക്ഷേത്രത്തില്‍ ആരാധനയും അനുഗ്രഹപ്രഭാഷണവും നടത്തി. 28ന് നടക്കുന്ന ജീര്‍ണോദ്ധാരണ നൂതന ധ്വജസ്തംഭ അഷ്ടബന്ധന മഹാകുംഭാഭിഷേകത്തോടനുബന്ധിച്ചായിരുന്നു സ്വാമിയുടെ പ്രഭാഷണം. രാമനാഥപുരം വേദപാഠശാലയിലാണ് അദ്ദേഹത്തിന്റെ താമസം.
ഇന്ന് രാവിലെ പത്തരയ്ക്ക് ചെര്‍പ്പുളശ്ശേരിയില്‍ അയ്യപ്പക്ഷേത്രത്തിലെ നാലമ്പലത്തിന്റെ പുനര്‍നിര്‍മാണത്തിന് തറക്കല്ലിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: