ദര്‍പ്പോച്ഛിതൈ്യ വിഹിതമഖിലം
ദൈത്യ സിദ്ധോളസി പുണൈ്യര്‍-
ലോകസ്‌തേളസ്തു ത്രിദിവ വിജയീ
വാസപത്വം ച പശ്ചാത്
മത്സായൂജ്യം ഭജ ച പുനരിത്യന്വ-
ഗൃഹ്ണാ ബലിത്വം;
വിപ്രൈഃ സന്താനിതമഖവരഃ
പാഹി വാതാലയേശ
അല്ലയോ ദൈത്യ, നിന്റെ അഹങ്കാരം ഇല്ലാതാക്കുന്നതിനുവേണ്ടിയാണു ഞാന്‍ ഇങ്ങനെയെല്ലാം ചെയ്തത്. പുണ്യം കൊണ്ടു മൂന്നുലോകത്തെയും അതിക്രമിച്ച ദിവ്യലോകവും ഇന്ദ്രപട്ടവും നിനക്ക് ലഭിക്കും. ഒടുവില്‍ നീ എന്നോടുചേര്‍ന്ന് മുക്തിസുഖവും അനുഭവിക്കും. എന്നുപറഞ്ഞ്, അല്ലയോ ഗുരുവായൂരപ്പാ, അവിടുന്ന് ആ ബലിയെ അനുഗ്രഹിക്കുകയും ബ്രാഹ്മണരെക്കൊണ്ട് അദ്ദേഹത്തിന്റെ നൂറാമത്തെ യാഗം പൂര്‍ത്തിയാക്കുകയും ചെയ്തുവല്ലോ എന്നാണ് പ്രസ്തുത ശ്ലോകത്തിന്റെ സാരം. ഇതില്‍നിന്ന്, ആത്മസമര്‍പ്പണം കൊണ്ട് മഹാബലിക്ക് അനന്യ സുലഭമായ ദിവ്യലോകസുഖവും മുക്തിയും ആണ് സിദ്ധിച്ചതെന്നു തെളിയുന്നു. അതുപോലെ ഭക്തിപൂര്‍വം ഈശ്വരനില്‍ ആത്മനിവേദനം ചെയ്താല്‍ അനര്‍ത്ഥനിവൃത്തിയും ആനന്ദപ്രാപ്തിയും ഉണ്ടായി നമുക്കും മനുഷ്യജന്മം സഫലമാക്കിത്തീര്‍ക്കാന്‍ കഴിയും.
(അവസാനിച്ചു)
















