സര്‍വ്വചരാചരങ്ങള്‍ക്കും അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് കരുനാഗപ്പള്ളി പടനായര് കുളങ്ങരയില്‍ വാഴുന്ന ദേവാധിദേവനായ ശ്രീമഹാദേവന്. ശ്രീമഹാദേവനും ശ്രീമഹാവിഷ്ണുവും കൂടി സഞ്ചരിക്കുന്നതിനിടയില്‍ മഹാദേവന് വിശ്രമത്തിനായി ഇരുന്ന സ്ഥലമാണ് ഇപ്പോള്‍ മഹാക്ഷേത്രമായിരിക്കുന്നത്.
ശ്രീമഹാദേവന്റെ ഇംഗിതം മനസ്സിലാക്കിയ ശ്രീമഹാവിഷ്ണു തെക്കുപടിഞ്ഞാറുഭാഗത്തായി ഉപവിഷ്ടനായതായി ഐതീഹ്യം. അങ്ങനെ ശൈവ-വൈഷ്ണവ സംഗമഭൂമിയായി ഈ മഹാക്ഷേത്രം തലയുയര്‍ത്തി നില്ക്കുന്നു.
എല്ലാവിഭാഗം ആളുകളും തങ്ങളുടെ സഹകരണം ഉത്സവ നടത്തിപ്പിനായി ഉപയോഗിക്കുന്നു. വ്യക്തികളും, സ്ഥാപനങ്ങളും, കരക്കാരും ഇതില്‍ പങ്കാളികളാകുന്നു.എട്ടാംതിരുവുത്സവത്തിന് തമിഴ്ബ്രാഹ്മണസമുഹമഠത്തിന്റെ വകയാണ് പൂജകള്‍ നടക്കുന്നത്.
ശ്രീമഹാദേവനെയും ശ്രീമഹാവിഷ്ണുവിനെയും വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഇവിടേക്ക് സ്വീകരിക്കുന്നു. ഇറക്കിപ്പൂജ, ദീപാരാധന, ദീപക്കാഴ്ച, പറയിടീല്‍ എന്നിവ ഇവിടെ നടക്കുന്നു. സമൂഹമഠത്തിന്റെ പറ സ്വീകരിച്ചശേഷം നടത്തുന്ന തിരിച്ചെഴുന്നള്ളത്തു ദര്‍ശിക്കുവാന്‍ ധാരാളം ഭക്തര്‍ ഇവിടേക്ക് എത്തുന്നു.
ആറാട്ടുദിവസം വൈകുന്നേരം ഭഗവാനെ ഇടക്കുളങ്ങര ക്ഷേത്രത്തിലേക്ക് ആചാരപൂര്‍വ്വം എഴുന്നെള്ളിക്കുന്നു. ഇടക്കുളങ്ങര ഭഗവതിക്ഷേത്രക്കുളത്തിലെ ആറാട്ടിനുശേഷം തിരിച്ചെഴുന്നെള്ളി കൊടിയിറങ്ങുന്നതോടെ തിരുവുത്സവത്തിന് സമാപനമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: