ഈ ലോകസൃഷ്ടിക്കു മുന്‍പ് പ്രകൃതിക്ക് ഒരു രൂപവുമില്ല. പ്രവൃത്തിയുമില്ല. ജന്മം ഉണ്ടായശേഷമാണ് നാമകരണം ഉണ്ടായത്. അരിയില്‍നിന്നും ദോശ, ഇഡ്ഡലി, കുഴക്കട്ട പലതുമുണ്ടാക്കുന്നു. അവയുടെ രൂപാന്തരമായി പലപേരും വന്നു.
പല രൂപം ധരിച്ചു. ഹരി- ആദിനാഥനായ മഹാവിഷ്ണു പല അവതാരമെടുത്തു. പല നാമത്തിലറിയപ്പെടുന്നു. പശു, എരുമ, ആട് മുതലായ മൃഗങ്ങളില്‍നിന്നും പാല്‍ ലഭിക്കുന്നു. പാലിന്റ നിറം ഒന്നുതന്നെ.ഒന്നിച്ചൊഴിച്ചാല്‍ പിന്നെ ഭേദമില്ല.
പാലിന് ലോകമുണ്ടാകുന്നതിനു മുന്‍പ് ഉണ്ടായിരുന്ന ജ്ഞാനം പല രൂപം ധരിച്ചു വന്നപ്പോള്‍ പലപേരായി. എന്നാല്‍ ഉള്ളടക്കം ഒന്നാണ്. നമ്മളില്‍ സ്ഥിതിചെയ്യുന്ന ആത്മാവെല്ലാം ഒന്നാണ്.
















