512. ജന്മനാശിനീ – ജനന ദുഃഖം നശിപ്പിക്കുന്നവള്‍. വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതും ജീവിച്ചിരിക്കുന്ന കാലത്ത് അഹിതവും ഹിതവുമായ അനുഭവങ്ങളുണ്ടാകുന്നതും പ്രകൃതിയുടെ സനാതന നിയമമാണ്. ഇത് അറിയാവുന്നവര്‍പോലും ജനനമരണങ്ങളുള്ള ലൗകികജീവിത്തെ ദുഃഖമായി പറയാറുണ്ട്.
ധര്‍മ്മാര്‍ത്ഥകാമങ്ങളോട് മോക്ഷം എന്ന് ഒരു പുരുഷാര്‍ത്ഥംകൂടി ചേര്‍ത്ത് നാലാക്കി പറയുന്നത് അതിനാലാണ്. ജനനമരണങ്ങളില്‍നിന്നുള്ള മോചനം ജീവിതലക്ഷ്യമായി കരുതുന്നവരാണ് മനുഷ്യരില്‍ പലരും. അവര്‍ ദേവിയെ ജന്മനാശിനിയായി സ്തുതിക്കുന്നു.
... തുടരും
















