സ്രഷ്ടാവ് ആദ്യം ഒരു മറവില്‍ ഒരു മീനായി അവതരിച്ചു. അവസാനം മനുഷ്യനായി. ജന്മം ആദ്യം ജലത്തില്‍നിന്ന്. തന്റെ രൂപം ജലാശയത്തില്‍ കണ്ട് താന്‍തന്നെ മോഹിച്ചു. ജലം= മായ ജലാശയത്തില്‍ കണ്ടതിന്റെ രൂപത്തെ താന്‍ മോഹിച്ചും ആകര്‍ഷിച്ചും അതില്‍ ശക്തി ഭവിപ്പിച്ചു.
ശബ്ദത്താല്‍ ജീവന്‍ നല്‍കി. അങ്ങനെ ആത്മാവ് ഉളവായി. അതിനു വാഴാന്‍ ഗൃഹം എന്നപോലെ ദേഹവും ഉണ്ടായി. ഇതിന്റെ പ്ലാന്‍ ചെയ്തത് സ്രഷ്ടാവത്രേ. തന്റെ ശബ്ദത്താല്‍ ആത്മാവിന്റെ വാസത്തിനും, കര്‍മ്മത്തെ നിലനിര്‍ത്താനും ശരീരം ഉളവായി. പ്രകൃതിയെക്കൊണ്ടു ദേഹത്തെ രക്ഷിച്ചു. പ്രകൃതി പ്രപഞ്ചത്തില്‍ നിന്നുണ്ടായി. പഞ്ചഭൂതങ്ങളെക്കൂടാതെ ശരീരം നിലനില്‍ക്കുകയില്ല. കാരണം ശരീരം പഞ്ചഭൂതജന്യമാണ്.
പഞ്ചഭൂതത്തില്‍നിന്നും സ്ഥൂലമല്ലാത്ത ശക്തി. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിനും ശക്തിവേണം. പഞ്ചേന്ദ്രിയങ്ങളുടെ ശക്തി പ്രപഞ്ച ശക്തിയാണ്. പഞ്ചേന്ദ്രിയങ്ങള്‍ മനസ്സുമായി ഘടിപ്പിച്ചിരിക്കുന്നു. മനസ്സ് ഒരു മഹായന്ത്രമാണ്. മനസ്സിനെ ആത്മശക്തിയിലും, ആത്മശക്തിയെ ദൈവശക്തിയിലും ഘടിപ്പിച്ചിരിക്കുന്നു. പഞ്ചഭൂതം- പഞ്ചേന്ദ്രിയങ്ങള്‍- മനസ്സ്- ആത്മശക്തി-ദൈവശക്തി. ഇങ്ങനെ അടങ്ങിയാല്‍ മനസ്സില്ല. ശരീരമില്ലാ പിന്നെ ശാന്തി.
















