മുടിയുടെ കാര്യം പറയുമ്പോള്‍ ഓര്മ വരുന്നത് ഉള്ളിലാണ് കാര്യം എന്ന പരസ്യവാചകമാണ്. ഉള്ളില്‍ മാത്രമല്ല ഉള്ളിയിലും അല്പം കാര്യമുണ്ട്. അതെന്താണെന്ന് അറിയണ്ടേ. മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാന്‍ ഉള്ളിനീരിനു സാധിക്കും. മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണ് ഇതെന്നു പറയാം.
ഉള്ളിനീര് തലയോട്ടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ അകറ്റും. തലയോട്ടിയിലെ സുഷിരങ്ങളെ തുറക്കുവാന്‍ സഹായിക്കും. ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. ഉള്ളിനീര് തലയോട്ടിയില്‍ ശരിക്കു പിടിയ്ക്കുന്നതിന് ഇത് സഹായിക്കും.
ഉള്ളിയുടെ നീര് തേനുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും നല്ലതാണ്. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് മിക്സിയില്‍ അടിച്ച് ജെല്‍ പോലെയാക്കാം.
ഉള്ളി മിക്സിയില്‍ അടിച്ച് അതില്‍ വെളിച്ചെണ്ണയുംകൂടി ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണ മുടിവേരുകളെ ശക്തിപ്പെടുത്തും.
വൈറ്റമിന്‍ സി, മഗ്നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി മുടിയിലെ അഴുക്കും നീക്കം ചെയ്യും.
സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് നന്നായി മുടി വളരാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡിടിഎച്ച് ഹോര്‍മോണിനെ തടഞ്ഞു നിര്‍ത്താനും ഉള്ളി നല്ലതാണ്. നര മാറുന്നതിനും ഉള്ളി നീര് സഹായിക്കും. ഉള്ളി അരിഞ്ഞ് ജ്യൂസാക്കി ഇതില്‍ അല്പം വെള്ളവും ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. കുറച്ചുനേരം കഴിഞ്ഞ് കഴുകി കളയുക.
പതിവായി ഉപയോഗിച്ചാല്‍ നര മാറിക്കിട്ടും. താരന് അകറ്റുന്നതിനും ഉള്ളി നീര് നല്ലതാണ്. ഉള്ളിയും ഉലുവ പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്തതും ചേര്‍ത്ത് തലയില്‍ തേച്ചാല്‍ നല്ലൊരു കണ്ടീഷണറുടെ ഫലം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: