കുഴല്‍മന്ദം: വേനല്‍മഴ തുണച്ചതോടെ ജില്ലയിലെ പല മേഖലകളിലും പാടശേഖരങ്ങളില്‍ നെല്‍കൃഷി ഒന്നാം വിളക്കുള്ള പൊടി വിത തുടങ്ങി. മഴപെയ്തതിനെ തുടര്‍ന്ന് പാടത്ത് മുളച്ചു നില്ക്കുന്ന നാമ്പുകള്‍ ഉഴുതുമറിക്കാനായി മണിക്കൂറിന് 600 രൂപയാണ് ട്രാക്റ്ററുകള്‍ ഈടാക്കുന്നത്. ഇതോടൊപ്പം തന്നെ വരമ്പുകള്‍ കിളച്ചു വൃത്തിയാക്കുന്നു. ഇതിനു 400-500 രൂപയാണ് കൂലി.
പാടശേഖരങ്ങളില്‍ മുന്‍ഗണനാ ക്രമത്തിലാണ് നിലം ഉഴുതലും വിതയും.
കര്‍ഷകര്‍ തന്നെ തയ്യാറാക്കിയ വിത്താണ് ഇത്തവണയും വിതക്കുന്നത്. ഭരണി ഞാറ്റുവേലയില്‍ വിളവിറക്കുന്നതു കാലവര്‍ഷത്തിനു മുന്‍പുതന്നെ ചെടികള്‍ വളര്‍ന്നു വളപ്രയോഗം നടത്താന്‍ പാകമാകും.
കര്‍ഷകര്‍ തന്നെ തയാറാക്കിയ ഉമ വിത്താണ് ഉപയോഗിക്കുന്നത്. കൃഷിഭവനില്‍ നിന്നു ഉമ എന്ന വിത്തു നല്‍കുന്നുണ്ടെങ്കിലും പലരും ഇതുവാങ്ങാറില്ല. മൂപ്പില്ലാത്ത വിത്താണെന്നും കിലോയ്ക്ക് 39 രൂപയായതുകൊണ്ടും സബ്സിഡി ഇല്ലാത്തതിനാലും കര്‍ഷകര്‍ വിത്തെടുക്കാന്‍ തയാറാകുന്നില്ല. ഒന്നാം വിളക്കു ഉമ വിത്താണ് അനുയോജ്യമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. നല്ലവിളവും ലഭിക്കും.
ഉമയുടെ നെല്‍ച്ചെടിക്ക് ബലമുള്ളത് കൊണ്ട്് കാലവര്‍ഷം കൂടിയാലും നെല്ല് വീഴുമെന്നു ഭയക്കേണ്ടില്ലെന്നും അഭിപ്രായമുണ്ട്. വിത്തും കീടനാശിനിയും സബ്സിഡി നിരക്കില്‍ വിതരണം നടത്തണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: