കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ 65 ഓഫ് കാമ്പസ് സെന്ററുകളുടെ അടച്ചുപൂട്ടല്‍ നടപടി ഒഴിവാക്കാനുള്ള നിയമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഓഫ് കാമ്പസ് സെന്ററുകളെ ശാക്തീകരിക്കണമെന്നുംനേതാക്കള് പറഞ്ഞു.മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ 65 ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടിയ സാഹചര്യത്തില്‍ 7 കോടി രൂപയില്‍പ്പരം നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നതായി വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന് സംഘടനാ നേതാക്കളുടെ യോഗത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ഭാവിപഠനം പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. സര്‍വ്വകലാശാലയുടെ നഷ്ടം ഒഴിവാക്കാനായി ഓണ്‍ലൈന്‍ പഠനപ്രക്രിയയ്ക്ക് ഈ വര്‍ഷം തുടക്കമിടുമെന്നും ഇതിനായി ഡയറക്ടറേറ്റ് ഓഫ് ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ ഈ വര്‍ഷം തന്നെ അരംഭിക്കുമെന്നും വി.സി യോഗത്തില്‍ അറിയിച്ചു.
വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ.ബേബി തോമസ്, പരീക്ഷാ കണ്ട്രോളര് ഡോ.തോമസ് ജോണ്‍ മാമ്പറ, സംഘടനാ ഭാരവാഹികളായ ആഷിക് എം.എം. കമാല്‍, കാമരാജ്, ജോസ് മാത്യു, കെ. ഷെറഫുദ്ദീന്, പി.എസ്. സതീഷ് ബാബു, പി.സി. സുകുമാരന്‍, രമേശ്കുമാര്‍, ഹരികുമാര്‍, ഷിബി, റോജന്‍ ജോസ്, പി.കെ. സജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: