കൊച്ചി: കിച്ചന് ട്രഷേഴ്സ് കറി മസാലപ്പൊടികള്‍ക്കും സുഗന്ധവ്യഞ്ജനപ്പൊടികള്ക്കും ശേഷം ആറ് തരം അച്ചാറുകള്‍ വിപണിയിലിറക്കി.
എറണാകുളം ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം ഭാര്യയും തൃശൂര്‍ പോലീസ് കമ്മിഷ്ണറുമായ ആര്. നിശാന്തിനി എന്നിവര്‍ക്ക് ആദ്യപാക്ക് നല്കി ഇന്റര്‍ഗ്രോ ഫുഡ്സ് സിഇഒയും എംഡിയുമായ അശോക് മാണി അച്ചാറുകളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു.
ചെത്തുമാങ്ങ, കണ്ണിമാങ്ങ, ചെറുനാരങ്ങ, വെളുത്തുള്ളി എന്നീ നാല് വെജിറ്റേറിയന്‍ അച്ചാറുകളും മീന്‍, ചെമ്മീന്‍ എന്നീ നോണ്‍-വെജ് അച്ചാറുകളുമാണ് 150 ഗ്രാം, 400 ഗ്രാം പായ്ക്കുകളില്‍ വിപണിയിലെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: