കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പുതിയ ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ടി.എന്‍. പ്രതാപന് എംഎല്‍എ അറിയിച്ചു.
പതിനൊന്ന് കോടി നാല്‍പ്പത് ലക്ഷം രൂപയാണ് എന്‍.ആര്.എച്ച്.എമ്മില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളു. നേരത്തെ പത്തുകോടി തൊണ്ണൂറ്റി ആറ് ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും വിശദമായ പദ്ധതി തയ്യാറാക്കിയപ്പോള്‍ പതിനൊന്നരകോടി രൂപയാവുകയായിരുന്നു.
പതിനേഴാരിം ചതുരശ്രീ വിസ്തൃതിയിലുള്ള ഇരുനിലകെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ചെറുതും വലുതുമായ ഓപ്പറേഷന് തീയറ്ററുകള്‍ പ്രസവമുറി, കുട്ടികളുടെയും അമ്മമാരുടേയും വാര്‍ഡുകള്‍ ഒ.പി.സംവിധാനം, ടോയ്ലറ്റ്, ബ്ലോക്ക് ലിഫ്റ്റ് ഉള്‍പ്പടെ ഇതില്‍ ഉള്‍പ്പെടും. ഇതിനു പുറമെ നവജാത ശിശുക്കളുടെ പ്രത്യേക പരിചരണ വിഭാഗവും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: