ഒറ്റപ്പാലം: താലൂക്ക് മിനി സിവില്സ്റ്റേഷന് ഉദ്ഘാടനം ഇന്നു വൈകീട്ട് 5.30ന് ഒറ്റപ്പാലം എന്‍എസ്എസ്കെപിടി ഹൈസ്കൂള്‍ മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.
മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷതവഹിക്കും. സബ്ട്രഷറി, സെയില്‍സ് ടാക്സ്, ജോയിന്റ് ആര്‍ടിഒ ഓഫീസുകളുടെ ഉദ്ഘാടനം യഥാക്രമം മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞും പി.ജെ. ജോസഫും, എ.പി. അനില്‍കുമാറും നിര്‍വഹിക്കും.
എം.ബി.രാജേഷ് എംപി, കെ.എസ്.സലീഖ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഒറ്റപ്പാലം തഹസില്‍ദാര്‍ പി.പി. ജയരാജന് താക്കോല്‍ ഏറ്റുവാങ്ങും. കളക്ടര്‍ പി. മേരിക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
താലൂക്ക് മിനി സിവില്സ്റ്റേഷന് കെട്ടിടത്തിന് നാല് നിലകളിലായി 3,936 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ട്. കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യവും ജനറേറ്റര്‍ സൗകര്യവും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ശൗചാലയ സൗകര്യവും ജീവനക്കാര്‍ക്കുള്ള വിശ്രമമുറികളും ഒരുക്കിയിട്ടുണ്ട്. ജല സുരക്ഷയ്ക്കായി ബോര്‍വെല്ലും വെള്ളം സംഭരിക്കുവാനായി പിവിസി ടാങ്കുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: