കൊച്ചി: സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ നഴ്സിങ് വിദ്യാര്‍ഥികളുടെ സംസ്ഥാന കായികമേള സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒമ്പതു മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് സിന്തെറ്റിക് ട്രാക്കില്‍ ആരംഭിക്കുന്ന മേള പത്മശ്രീ എം.ഡി. വല്‍സമ്മ ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (എസ്എന്‍എ) സംസ്ഥാന വൈസ് പ്രസിഡന്റ് ഏയ്ഞ്ചല്‍ മേരി മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള സംസ്ഥാന ഘടകത്തിന്റെ എട്ട് സോണുകളില്‍ നടന്ന കായികമേളയിലെ വിജയികളാണ് ഇതില്‍ പങ്കെടുക്കുന്നത്. 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, 4*100 മീറ്റര്‍ റിലേ, ജാവലിന്‍ ത്രോ, ഡിസികസ് ത്രോ, ഷോട്ട് പുട്ട്, ലോങ് ചംപ് എന്നീ അത്ലറ്റിക് മത്സരങ്ങളും, ബാഡ്മിന്റണ്‍, ക്യാരംസ്, ചെസ് എന്നീ ഗെയിംസ് മത്സരങ്ങളുമാണ് മേളയില്‍ നടക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേര്‍തിരിച്ചു നടത്തുന്ന കായികമേളയില്‍ 350തിലധികം കുട്ടികള്‍ പങ്കെടുക്കുമെന്നും അവര്‍.
കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സോണിനു ഓവറോള്‍ കിരീടവും, കൂടുതല്‍ പോയിന്റ് നേടുന്ന കായിക താരത്തിനു വ്യക്തിഗത ചാമ്പ്യന്‍പട്ടവും നല്‍കും. സംസ്ഥാന കായികമേളയിലെ വിജയികള്‍ക്ക് ഛത്തീസ്ഖണ്ഡില്‍ നടക്കുന്ന ദേശീയ കായികമേളയില്‍ പങ്കെടുക്കാനും സാധിക്കും.
ഉദ്ഘാടന ചടങ്ങില്‍ ട്രെയിന്‍സ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. റോയ് കെ. ജോര്‍ജ്, എസ്എന്‍എ മധ്യമേഖല അഡ്വവൈസര്‍ നിര്‍മല എന്നിവര്‍ പങ്കെടുക്കുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്എന്‍എ സംസ്ഥാന അഡ്വവൈസര്‍ ഡി. അനീഷ്, ആദര്‍ശ്, ജാനറ്റ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: