മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നറിഞ്ഞാല്‍ മാത്രമേ പ്രകൃതിസംരക്ഷണം നടക്കൂ. പ്രകൃതിയെ നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യുന്ന ഒരു മനോഭാവമാണ് ഇന്നു കാണുന്നത്. ഇതു തുടര്‍ന്നാല്‍ അധികം താമസിയാതെ അതു മനുഷ്യന്റെതന്നെ നാശത്തിനു കാരണമാകും.
പണ്ടുള്ളവര്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചതാണ് അവര്‍ക്കുണ്ടായിരുന്ന അഭിവൃദ്ധിക്കു കാരണം. ഭൂമിയെ പശുവായി സങ്കല്‍പിച്ച് അതിനെ കറന്നു വിഭവങ്ങള്‍ എടുക്കുന്നതായി പുരാണങ്ങള്‍ പറയുന്നുണ്ട്. പശുക്കിടാവിന് ആവശ്യമായ പാല്‍ നിര്‍ത്തി, ബാക്കി മാത്രമേ കറന്നെടുക്കുകയുള്ളൂ.
എന്നുതന്നെയല്ല, അന്നുള്ളവര്‍ പശുവിനെ പെറ്റമ്മയെപ്പോലെ സ്‌നേഹിച്ചു സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇതുപോലെ പ്രകൃതീദേവിയെയും പെറ്റമ്മയെപ്പോലെ കാണുകയാണ് ഇന്നാവശ്യം. മനഃസ്ഥിതി നന്നായാല്‍ പരിസ്ഥിതയും നന്നാകും. മനുഷ്യന്റെ മനഃസ്ഥിതി മാറാതെ, പരിസ്ഥിതിപ്രശ്‌നങ്ങള്‍ തീരില്ല.
















