പൊന്‍കുന്നം: ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്കുന്ന ഫ്ളോറന്‍സ് നൈറ്റിംഗ് ഗേല്‍ പുരസ്കാരത്തിന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഹെഡ് നേഴ്സ് കൊടുങ്ങൂര്‍ താന്നുവേലില്‍ സോജാ ഗോപാലകൃഷ്ണന് അര്‍ഹയായി.
ലോക നേഴ്സ് ദിനത്തോടനുബന്ധിച്ച് 12ന് രാഷ്ട്രപതിഭവനിലെ ചടങ്ങില്‍ 50,000 രൂപയും പ്രശസ്തിപത്രവും രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്യും. ആശുപത്രിയില്‍ ജോലി ചെയ്യുന്നതോടൊപ്പം ആതുരസേവനരംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്. എയ്ഡ്സ് രോഗികളെ പുനരധിവസിപ്പിക്കല്, ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ബോധവത്കരണം നടത്തി കുടുംബജീവിതത്തിലേക്ക് തിരികെ എത്തിച്ചത്,
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ ബോധവത്കരണ പരിപാടി, അപകടത്തില്‍പ്പെടുന്ന രോഗികള്‍ക്ക് നല്കിയ സഹായങ്ങള്‍, 12 പഞ്ചായത്തുകളിലെ പാലിയേറ്റീവ് പരിചരണ പരിപാടികളുടെ നേതൃത്വം, കുടുംബ കൗസിലിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സോജയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
പൊതുപ്രവര്ത്തകരംഗത്തും അമൃതാനന്ദമയിമഠത്തിന്റെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും സജീവ പ്രവര്‍ത്തകയാണ് സോജാ. റിട്ടയേഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥന് പരേതനായ ഗോപാലകൃഷ്ണ പണിക്കരാണ് ഭര്‍ത്താവ്. ആര്യ കൃഷ്ണന്, ആര്‍ഷ കൃഷ്ണന് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: