കൊല്ലം: നാളെ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ ഫാത്തിമകോളേജില് പൂര്‍ത്തിയായി.നിലവില്‍ മുഖ്യമന്ത്രിയെ കാണാന്‍ അറിയിപ്പ് നല്കിയ 109 പേരുടെ പ്രശ്നങ്ങളാണ് ആദ്യം പരിഗണിക്കുക. ഇവര്‍ക്ക് മാത്രമേ നേരിട്ട് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയുള്ളു. മറ്റ് അപേക്ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ മുഖേനയാണ് വിതരണം ചെയ്യുക.
1400 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 1600 മറ്റ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കൊല്ലംവഴി പോകുന്ന എല്ലാ സ്റ്റേജ് കാരേ്യജ് ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളും കര്‍ബല ജംഗ്ഷന് വഴി സര്‍വീസ് നടത്തും. 30133 പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 9504 പരാതികള്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനുള്ളതാണ്. 8737 പരാതികള്‍ ബിപിഎല്‍ കാര്‍ഡിനായി ലഭിച്ചിട്ടുണ്ട്. 6040 പരാതികള്‍ വീട് സ്ഥലം എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്.ഏറ്റവും കുറവ് പരാതികള്‍ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാത്തതിനെക്കുറിച്ചാണ് 13 പരാതികള്‍.
സ്വയംതൊഴിലിനായി 1018 പരാതികളും വൈദ്യുതി വെള്ളം എന്നിവയ്ക്ക് 270 പരാതികളും വീട്ടു നമ്പര്‍ ലഭ്യമാകുന്നതിന് 99 പരാതികളും ഗതാഗതസൗകര്യത്തിനായി 118 പരാതികളും വിഗലാംഗരുടെ 194 പരാതികളും പൊലീസ് സഹായത്തിന് 43, വിദ്യാഭ്യാസം 96, ആരോഗ്യം 126, മാലിന്യനിര്‍മാര്‍ജനം 51, റോഡ് കെട്ടിടം അറ്റകുറ്റപ്പണി 337, പിഎസ്സി 42, സഹകരണ സംഘം 42, ലോണുകളെ സംബന്ധിച്ച് 906, പട്ടയം 536, ത്രിതല പഞ്ചായത്തുകള്‍ 151, സാമൂഹ്യനീതി 269, മറ്റ് വകുപ്പുകളിലെ 1531 എിങ്ങനെയാണ് ലഭ്യമായ പരാതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: