കൊച്ചി: അമേരിക്കയിലെ ആഗോള ബ്രാന്‍ഡ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രാദേശിക വിലയില്‍ ലഭിക്കുന്ന പുതിയൊരു ഷോപ്പിംഗ് പരിപാടിക്ക് ഇബേ ഇന്ത്യ ഗ്ലോബല്‍ ഈസി ബൈ തുടക്കം കുറിച്ചു.
www.ebay.in – ല്‍ ലോഗ് ഓണ്‍ ചെയ്താല്‍ അമേരിക്കന്‍ ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിലയില്‍ വാങ്ങാം. ഇന്ത്യന്‍ ഇടപാടുകാര്‍ക്ക് 12,000 ഉല്പന്നങ്ങള്ക്ക് 60 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഷോപ്പിംഗ് മേളയുടെ ഒന്നാംഘട്ടം മേയ് 15-ന് അവസാനിക്കും.
ഐസിഐസിഐ, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തവണ വ്യവസ്ഥയിലും സാധനങ്ങള്‍ വാങ്ങാം. പേ ബാക്ക് പോയിന്റുകള്‍ ഈ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസില്‍ റെഡിം ചെയ്യാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: