ആത്മീയഉണര്വിന്റെ നാഥയും അനുഗ്രഹവരദായിനിയുമായ അമ്മയാണ് പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രം.
ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ആശ്രയവും അഭയവും നല്കുന്ന ദേവിയാണ് പതിയനാട്ടമ്മ. ഭക്തജനങ്ങളുടെ ആവലാതികള്‍ക്ക് അറുതിവരുത്തി നിത്യജീവിതത്തില്‍ ഉണര്‍വ് നല്കുന്ന വരദായിനിയാണ്.
ഈ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ പ്രാധാന്യം നല്കുന്ന ചടങ്ങുകളാണ് മുട്ടിറക്ക്,ഗൃഹലക്ഷ്മി പൂജ, സ്വയംവരപാര്‍വ്വതീ പൂജ, ബലിതൂവല്‍,ഗൃഹദോഷ നിവാരണപൂജ.
ശ്രീലക്ഷ്മി യന്ത്രം കലശത്തില്‍ സ്ഥാപിച്ച് ധനമന്ത്രവും ലക്ഷ്മി മന്ത്രവുമുരുവിട്ട് പൂജചെയ്യപ്പെട്ട കലശം ഗൃഹത്തില്‍ കൊണ്ടെത്തിച്ചാല്‍ ഐശ്യര്യവും ധനവും വര്‍ദ്ധിക്കുമെന്ന വിശ്വാസവും അനുഭവവും ഭക്തര്‍ പങ്കുവയ്ക്കുന്നു. വിവാഹ പ്രായമായ പെണ്‍കുട്ടികള്‍ക്ക് വിവാഹതടസം മാറ്റാന്‍ സ്വയംവരപൂജ ശ്രേഷ്ടമാണ്.
പരമ്പാരഗത കുടുംബത്തിലെ ആഭിചാരദോഷങ്ങള്‍ മാറാന്‍ ബലിതൂവല്‍ ചടങ്ങിനും ഭക്തജനങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന പൂജകളിലൊന്നാണ് കളംകാവല്‍.
ദാരുവതിയുടെ പുത്രനായ ദാരുകന്‍ ത്രിമൂര്‍ത്തികളെ വക വയ്ക്കാതെ ലോകപീഡനം ക്രീഡയാക്കിയതിനെ തുടര്‍ന്ന് കോപം പൂണ്ട ശിവന്റെ ആജ്ഞയാല്‍ ദാരികനെ നിഗ്രഹിക്കാന്‍ ദേവി സമൂഹത്തിലേക്ക് ദാരികനെതേടിവരുന്ന ചടങ്ങാണ് കളംകാവല്‍. ഈ അവസരത്തില്‍ വസ്ത്രങ്ങളും പുഷ്പങ്ങളും നല്കി ദേവിയെ പ്രീതിപ്പെടുത്തണമെന്നാണ് വിശ്വാസം
.ഈ ചടങ്ങു കണ്ട് തൊഴുന്ന ഭക്തര്‍ക്ക് ദേവി അഷ്ടഐശ്വര്യങ്ങളും നല്‍കുന്നതോടെ ദീര്‍ഘായുസും കുടുംബ്രശ്രേയസും ജനതയ്ക്ക് ലഭിക്കുമെന്ന വിശ്വാസമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: