കായംകുളം: നാഗാലാന്‍ഡിലെ ക്രിസ്ത്യന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് കരീലകുളങ്ങര മലമേല്‍ഭാഗം കപ്പകശേരില്‍ സജീവന്റെ മക്കളായ സായൂജ്യക്കും, സാരംഗിനും തങ്ങളുടെ പ്രിയപ്പെട്ട അച്ഛന്റെ മുഖം കാണാന്‍ കഴിയാതെ വിങ്ങിപ്പൊട്ടി. ഇത് ഞങ്ങളുടെ അച്ഛനല്ലെന്നുപോലും മൃതദേഹത്തിനരികില്‍ നിന്ന് കുഞ്ഞുങ്ങള്‍ പറഞ്ഞത് കണ്ടുനിന്നവരെപോലും പൊട്ടിക്കരയിച്ചു. സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്ന മുഖം ശാസ്ത്രീയമായ രീതിയില്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: