മട്ടാഞ്ചേരി: കേന്ദ്ര-സംസ്ഥാനതല നിയമലംഘനങ്ങള്‍ നടത്തി കായല്‍ കയ്യേറി നിര്‍മിച്ച ചോയ്സ് കെട്ടിട സമുച്ചയത്തിന് അനുമതി നല്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. കെട്ടിട നിര്‍മാണചട്ടം, നിയമലംഘനം, ലീസ് ഭൂമി സ്വന്തമാക്കല്‍, തീരദേശ നിയമലംഘനം, കയ്യേറ്റം തുടങ്ങി വിവിധതലങ്ങളില്‍ നിയമം മറിക്കടക്കലും എവിയേഷന്‍ ക്ലിയറന്‍സ് വാങ്ങാതെയുള്ള നിര്‍മാണത്തെക്കുറിച്ചും അനുമതി നല്കിയ ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷണം നടത്തണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിജിലന്‍സ് ഡയറക്ടര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കാണ് സ്വാശ്രയ മട്ടാഞ്ചേരി നിവേദനം നല്‍കിയത്. സുപ്രീംകോടതി വിധി മറികടന്ന് തീരദേശത്ത് കെട്ടിടനിര്‍മാണങ്ങള്‍ക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ കോടതി വിരുദ്ധ നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്. പൊതുമുതലായ പുറമ്പോക്ക് ഭൂമി വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടനിര്‍മാണത്തിന് പതിച്ചുനല്‍കി കായല്‍കയ്യേറ്റം നടത്തി 20 സെന്റ് ഭൂമി അനധികൃതമാക്കി കൈക്കലാക്കി തുടങ്ങി ഒട്ടേറെ നിയമലംഘനമാണ് പള്ളുരുത്തി സ്നേഹഭവന് സമീപമുള്ള ചോയ് സമുച്ചയനിര്മാണത്തിലുണ്ടായിരിക്കുന്നത്.
നിര്‍മാണഘട്ടത്തില്‍ പരാതി നല്‍കിയിട്ടും കൊച്ചി കോര്പ്പറേഷന് നടപടി എടുക്കുന്നതില്‍ വീഴ്ചവരുത്തുകയും കെട്ടിടനിര്‍മാണം മൂലം കോര്പ്പറേഷന് വക സ്നേഹഭവന് കെട്ടിടം തകരുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സ്വാശ്രയ സെക്രട്ടറി കെ. പ്രഭാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: