പത്തനാപുരം:കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ദേശീയനിലവാരത്തിലുളള ആശുപത്രിയാക്കി മാറ്റാനുളള പ്രവര്‍ത്തനങ്ങള്‍ ആരം‘ിച്ചു.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ആലോചനയോഗം പത്തനാപുരം സി എച്ച് സിയില്‍ വച്ച് നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷാ ശശിധരന് അധ്യക്ഷയായിരുന്നു.നാല് നിലകളോട് കൂടിയ കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.നിലവില്‍ യു ഐ റ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം കൂടി ഏറ്റെടുക്കും.
പത്തനാപുരത്തെ പുതിയ യു ഐ റ്റി സെന്ററിന്റെ രണ്ടാംഘട്ടനിര്‍മ്മാണം രണ്ട് മാസത്തിനുളളില്‍ പൂര്‍ത്തിയാകും തുടര്‍ന്ന് പഴയ കെട്ടിടം ഏറ്റെടുക്കുകയും പ്രരം‘ഘട്ടപ്രവര്‍ത്തനങ്ങള്‍ ആരം‘ിക്കുകയും ചെയ്യും.നാല് കോടിരൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.ആധുനികസൗകര്യങ്ങള്‍ അടങ്ങുന്ന ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്.
പാര്‍ക്കിംഗിനും അത്യാഹിത വി‘ാഗങ്ങള്ക്കും മറ്റുമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.ആധുനിക എക്സറേ,സ്കാനിംഗ്,ഓപ്പറേഷന് തിയറ്ററുകള്‍,ക്യാന്റ്റീന്‍,മോര്‍ച്ചറി എന്നിവയും നിര്‍മ്മിക്കുന്നുണ്ട്.ശബരിമല വികസനത്തിനായി എത്തുന്ന കേന്ദ്രസര്‍ക്കാര്‍ ഫണ്ടും ആശുപത്രിയുടെ നിര്‍മ്മാണത്തിനായി പ്രയോജനപ്പെടുത്തും.
ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ്കുമാര്,പുനലൂര്‍ താലൂക്കാശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷ,പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ഹരിദാസ്,ലതാ സി നായര്‍,എലിയാമ്മടിച്ചര്, ആര് എസ് ബീന,ഷേക്ക്പരീത്,ഉസ്മാന് സാഹിബ്,എം തോമസ്, അരുണ്‍,അഞ്ജലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: