ചവറ: പന്മന മേക്കാട് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയും പന്മന പഞ്ചായത്ത് പ്രസിഡന്റിന്റെയും പിടിവശി മൂലം ശങ്കരമംഗലം ഇരുട്ടില്‍. ദേശീയപാതയില്‍ ചവറ ശങ്കരമംഗലം ജംഗ്ഷനില്‍ എംപി ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റാണ് ജനപ്രതിനിധികളുടെ പിടിവാശി മൂലം അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ഇതിനോടൊപ്പം അനുവദിച്ച മറ്റ് മൂന്ന് ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ട് മൂന്നുമാസമായി. ശങ്കരമംഗലം സ്ഥിതി ചെയ്യുന്ന വാര്‍ഡ് മെമ്പറെ അറിയിക്കാതെയാണ് എന്നും ചവറ പഞ്ചായത്തില്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് പഞ്ചായത്ത് അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥാപിക്കുന്നതെന്നും പറഞ്ഞാണ് തര്‍ക്കമുന്നയിച്ചത്. എന്നാല്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും നൂറോളം മീറ്റര്‍ വടക്കുമാറി ജംഗ്ഷനില്‍ യഥാര്‍ത്ഥ സ്ഥലത്താണ് ലൈറ്റ് പിടിപ്പിക്കാനുള്ള അടിത്തറ സ്ഥാപിച്ചത്.
മെമ്പര്‍ ലൈറ്റ് സ്ഥാപിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് ശങ്കരമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷതൊഴിലാളികള്‍ പന്മന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ലൈറ്റ് ശങ്കരമംഗലത്തുനിന്നും കോവില്ത്തോട്ടത്തേക്ക് പോകുന്ന റോഡിന്റെ മധ്യത്തില്‍ സ്ഥാപിക്കാമെന്ന ധാരണയായി. എന്നാല്‍ പിഡബ്ല്യുഡി അധികൃതരില്‍ നിന്നും അനുമതി ല‘ിച്ചില്ല എന്നുപറഞ്ഞ് മെമ്പറുടെ വാശി നടപ്പക്കാന്‍ മുമ്പ് സ്ഥാപിച്ചെടുത്തു നിന്ന് കേവലം മൂന്നു മീറ്റര്‍ മാത്രം വടക്കോട്ട് മാറി കുഴി എടുത്ത് അടിത്തറ മാറ്റിസ്ഥാപിക്കാനുള്ള ശ്രമമാണ് ഉണ്ടായത്.
അടിത്തറയുടെ പണി മുഴുവന്‍ പൂര്‍ത്തിയായി ലൈറ്റ് പിടിപ്പിയ്ക്കാനുള്ള പൈപ്പ് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് പിടിപ്പിക്കുന്ന ജോലി മാത്രം അവശേഷിക്കയാണ് മെമ്പറുടെ വാശി മൂലം പണിമുടങ്ങിയത്. 70 ശതമാനത്തോളം പണിപൂര്‍ത്തിയായത്, വീണ്ടും മൂന്ന് മീറ്റര്‍ മാത്രം മാറി പുനര്‍നിര്‍മിക്കാനുള്ള നീക്കമാണ് നാട്ടുകാരും ഓട്ടോതൊഴിലാളികളും ചേര്‍ന്ന് തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: