തൃക്കരുവ:തൃക്കരുവ പഞ്ചായത്തില്‍ നടന്നിട്ടുള്ള തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപം.പഞ്ചായത്തിലെ 11,5 എന്നീ വാര്‍ഡുകളിലെ തൊഴിലുറപ്പ് ജോലികളിലാണ് അഴിമതി നടന്നതായി കാണുന്നത്.
തൊഴിലുറപ്പ് പദ്ധതികളില്‍ ഉള്‍പ്പെടാത്ത ‘ൂമികളിലെ വ്യാജരേഖകള്‍ ചമച്ചാണ് അഴിമതി നടത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതികളില്‍ ഏര്‍പ്പെട്ട ജീവനക്കാരാണെന്നും സം‘വം പുറത്തറിഞ്ഞതോടെ തൊഴിലാളികളുടെ തലയില്‍ സം‘വത്തിന്റെ ഉത്തരവാദിത്വം കെട്ടി വച്ചു തടിയുരാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതരും ജീവനക്കാരും.
കാലങ്ങളായി നടന്നു വരുന്ന വന്‍അഴിമതിയാണ് ഇതൊടെ പുറത്തു വന്നിരിക്കുന്നത്. വാര്‍ഡ് 11 സാമ്പ്രാണികോടിയില് ജോലി ചെയ്ത തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചുതും. വാര്‍ഡ് അഞ്ച് സ്റ്റേഡിയം വാര്‍ഡിലെ തൊഴിലുറപ്പ്കൂലി തുക വെട്ടിക്കുറച്ചതും തൊഴിലാളികള്‍ പ്രശനമാക്കിയതൊടെയാണ് വന്‍ ക്രമക്കേടുനടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.ജോലിവെട്ടിക്കുറച്ചത് ജോലിചെയത സ്ഥലത്തു കാണിച്ചിരിക്കുന് വസ്തുവിന്റെ കരമടച്ച രസീത് ഇതിനു മുമ്പും ജോലിചെയ്ത സ്ഥലത്തെ വ്സതുവാണ് എന്ന പഞ്ചായത്ത് അധികൃതരുടെ മറുപടി കൂടുതല്‍ അഴിമതികളിലേക്ക് എത്തിക്കുന്നു.
തൊഴിലാളികള്‍ക്ക് ജോലിവെട്ടിക്കുറച്ചതിനും കൂലി തുക കുറച്ചതിനും പറയാനുള്ളത് നരേന്ദ്രമോദി സര്ക്കാരിന്രെ നയങ്ങളുടെ തീരുമാന പ്രകാരമാണെന്നുള്ള വ്യാജ പ്രചരണവും ഇതൊടൊപ്പം നടക്കുന്നുണ്ട്. ്.വര്‍ഷങ്ങളായി പല വാര്‍ഡിലും ഇത്തരത്തില്‍ ജോലി നടക്കാത്ത പുരയിടങ്ങളുടെ വ്യാജരേഖചമച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ് വിഹിതം പഞ്ചായത്ത് കൈപ്പറ്റി ഇരിക്കുന്നത്.
പഞ്ചായത്തിലെ തൊഴിലുറപ്പ് വി‘ാഗത്തിലെ ജീവനക്കാര്‍ തൊഴിലുറപ്പ് നടക്കുന്ന പുരയിടത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുകയോ സ്ഥലത്ത് പരിശോധനയ്ക്കു ചെല്ലുകയോ ചെയ്തിട്ടില്ല.പാവപ്പെട്ട തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യുപ്പിച്ചിട്ട് കൂലികൊടുക്കാത്ത നടപടി ആങ്ങയറ്റം പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകര്‍ പറയുന്നു.സം‘വത്തെക്കുറിച്ച് സമഗ്ര ആന്വഷണം ആവശ്യമാണെന്ന് യുവമോര്‍ച്ച ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: