മുഹമ്മ: കഞ്ഞിക്കുഴിയിലെ കാര്‍ഷിക ആശുപത്രിയില്‍ ഇനി തെങ്ങ് ഡോക്ടര്‍മാരുടെ സേവനവും. മനുഷ്യനും മൃഗങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ആശുപത്രികളില്‍ ലഭിക്കുന്ന സേവനം ഉറപ്പാക്കുന്ന കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കാര്‍ഷിക ആശുപത്രി ഇനി തെങ്ങുകള്‍ക്കും വിദഗ്ധ ചികിത്സ നല്കുന്ന തെങ്ങ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും.
കഞ്ഞിക്കുഴിയിലെ ബാങ്ക് ഹെഡ് ഓഫീസിലാണ് കാര്‍ഷിക ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കീടരോഗ ബാധമൂലം കര്‍ഷകര്‍ തെങ്ങ് കൃഷിയില്‍ നിന്നും അകന്ന് പൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബാങ്ക് ഫലപ്രദമായ ചികില്‍സാ പദ്ധതിയുമായി രംഗത്ത് വന്നത്. കൂമ്പ് ചീയല്‍, കൂമ്പ് കരിച്ചില്‍, ഓലമഞ്ഞളിപ്പ്, ചെല്ലിയുടെ ആക്രമണം എന്നിവ തടയുന്നതിനും ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുവാനും കഴിയുന്ന തരത്തിലാണ് ചികിത്സ. കര്‍ഷകര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും ഇവിടെ നിന്നും ലഭിക്കും.
കരപ്പുറം നാളികേര കമ്പിനി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പരിശീലനത്തില്‍ പങ്കെടുത്തവരാണ് തെങ്ങ് ഡോക്ടര്‍മാരായി സേവനം നടത്തുന്നത്. 10 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന അനുസരിച്ചാണ് സേവനം ലഭ്യമാക്കുന്നത്. തെങ്ങിന്റെ വലുപ്പവും പ്രായവും കണക്കാക്കിയാണ് ഡോക്ടര്‍മാര്‍ക്ക് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ദൂരം കൂടുന്നതനുസരിച്ച് യാത്രാക്കൂലിയും ഗുണഭോക്താക്കള്‍ ഇവര്‍ക്ക് നല്‍കേണ്ടിവരും. അതോടൊപ്പം ഹെല്‍പ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: