ആലപ്പുഴ: പൊതുമേഖലാ-സ്വകാര്യ-സഹകരണ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജീവന് ബീമാ യോജന, സുരക്ഷാ ബീമാ യോജന ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയില്‍ ചേരാനുള്ള ജില്ലാതല ക്യാമ്പ് എഡിഎം. ടി.ആര്. ആസാദ് ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജിജി കോശി ജോര്‍ജ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി. ബാലഗോപാല്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ജി. രവികുമാര്‍, ലീഡ് ബാങ്ക് ഓഫീസര്‍ ആര്. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. നഗരത്തിലെ 25 ബാങ്കുകള്‍ ക്യാമ്പില്‍ പങ്കെടുത്തു. അഞ്ഞൂറോളം അക്കൗണ്ട് ഉടമകളെ പദ്ധതിയില്‍ ചേര്‍ത്തു.
18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 330 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും 18നും 70നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അക്കൗണ്ടുള്ള ബാങ്ക് ശാഖയിലൂടെ മെയ് 31 വരെ പദ്ധതിയില്‍ ചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: