അമ്പലപ്പുഴ: കൂലിവര്‍ദ്ധനവ് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ സമരം ആരംഭിച്ചതോടെ അമ്പലപ്പുഴ ലാഭം സൂപ്പര്‍മാര്‍ക്കറ്റില്‍ അവശ്യസാധനങ്ങള്‍ കിട്ടാതായി. കഴിഞ്ഞ 26 മുതലാണ് വിവിധ യൂണിയനുകളിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. അമ്പലപ്പുഴ ലേബര്‍ ഓഫീസര്‍, ജില്ലാ ഡിപ്പോ മാനേജര്‍, തൊഴിലാളി യൂണിയന് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഇതില്‍ തീരുമാനമായില്ല. ഇതേത്തുടര്‍ന്ന് അന്തിമ തീരുമാനത്തിനായി വിഷയം എറണാകുളം റീജിയണല്‍ മാനേജരുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.
പണിമുടക്ക് ആരംഭിച്ചതോടെ ലാഭം സൂപ്പര്‍മാര്‍ക്കറ്റില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാത്ത സ്ഥിതിയായി. ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഇവ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ സബ്സിഡി സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് കൂടിയ വിലക്ക് വാങ്ങിക്കേണ്ട അവസ്ഥയായിലാണ് ഉപഭോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: