ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ തണ്ണീര്‍മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിര്‍മ്മിച്ച ഒപി ബ്ലോക്ക് കെട്ടിടം പി. തിലോത്തമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഒപി ബ്ലോക്ക് കെട്ടിടം നിര്‍മ്മിച്ചത്.
കെട്ടിടം പൂര്‍ത്തിയായതോടെ തണ്ണീര്‍മുക്കം നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമായത്. പ്രത്യേക പരിശോധനമുറികള്‍, വിശാലമായ ഓപ്പണ്‍ ഹാള്‍, രോഗികള്‍ക്കും കൂടെയെത്തുന്നവര്ക്കുമുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഒപി ബ്ലോക്കിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: