പാലാ: കേരളത്തിലെ അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് കുര്യന് പ്രസ്താവിച്ചു. ഇതിന് ബദലായി ബിജെപി കേരള രാഷ്ട്രീയത്തില്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് നയിച്ച രാഷ്ട്രീയ പ്രചരണ ജാഥയില്‍ പങ്കെടുത്തു മാനത്തൂരില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ് കുര്യന്. കടനാട് പഞ്ചായത്തുകമ്മറ്റി പ്രസിഡന്റ് ബിനീഷ് പോത്തിനാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനക്കല്‍, ടി.ഡി. ബിജു, കെ.കെ. രാജു, ടി.എസ്. ജയകുമാര്‍, എന്‍.കെ. രാജപ്പന് നിരപ്പേല്‍, പ്രഭാതകുമാര്, ഹരീഷ്, കെ.വി. വിനീത്, രാജപ്പന് ചുങ്കപ്പുര, ഹരണ്മോന്, നിധീഷ്, ജിനു എം.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: