ചെങ്ങന്നൂര്‍: ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച സിതാറാം യച്ചൂരിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഇടതുപക്ഷം പിരിച്ചുവിടണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വെള്ളിയാകുളം പരമേശ്വരന് നടത്തിയ രാഷ്ട്രീയ പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്താന്‍ വിഷയദാരിദ്ര്യം അനുഭവിക്കുകയാണ് കോണ്‍ഗ്രസ്. ന്യൂനപക്ഷ പീഡനവും യുപിഎ ഗവമെന്റിന്റെ കാലത്ത് നിയോഗിച്ച മീനാകുമാരി കമ്മീഷനും ഉയര്‍ത്തി നടത്തുന്ന സമരം കാപട്യമാണ്. ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍ക്കെതിരെ കേസുകള്‍ എടുത്ത് രക്ഷിക്കുമ്പോള്‍ സിപിഎം ഒത്തുതീര്‍പ്പ് സമരം നടത്തി രക്ഷിക്കുകയും ചെയ്യുന്ന ഒരേ തൂവല്‍ പക്ഷികളാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സജു ഇടക്കല്ലില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: