മാവേലിക്കര: പ്രശസ്ത നാടകകൃത്ത് തോപ്പില്‍ ഭാസി ഇന്ന് ജിവിച്ചിരുന്നുവെങ്കില് അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനം ഉപേക്ഷിച്ച് ബിജെപി വേദിയില്‍ എത്തുമായിരുന്നുവെന്ന് തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര പറഞ്ഞു. അത്രയ്ക്ക് ബിജെപിയുടെ പ്രസക്തി ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയ്ക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനുമെതിരെ വികസന സന്ദേശവുമായി ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് നയിച്ച രാഷ്ട്രീയ പ്രചരണ ജാഥയുടെ കഴിഞ്ഞദിവസത്തെ പര്യടനം മാവേലിക്കര വള്ളികുന്നത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: