അമ്പലപ്പുഴ: ബസ് സ്റ്റോപ്പില്നിന്ന അദ്ധ്യാപികയെ അകാരണമായി മര്‍ദിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുന്നപ്ര പനച്ചുവട് മനോഹരന്റെ മകന് ജിനത്തി (20)നെയാണ് അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. മെയ് അഞ്ചിന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിലെ അദ്ധ്യാപിക സ്വദേശമായ തകഴിയിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള് യുവാവ് കരണത്ത് അടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ യുവാവിനെ പിടികൂടി അമ്പലപ്പുഴ പോലീസിന് കൈമാറി. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതാണെന്ന് സംശയമുള്ളതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: