ആലപ്പുഴ: പ്ലസ് വണ്ണിലേക്കുള്ള പ്രവേശനത്തിന് ഏകജാലകം മുഖേനയുള്ള അപേക്ഷകള്‍ മെയ്
20 വരെ സ്വീകരിക്കും. ട്രയല്‍ അലോട്മെന്റ് ജൂണ്‍ മൂന്നിനും ആദ്യ അലോട്മെന്റ് പത്തിനും പ്രസിദ്ധീകരിക്കും. ജൂലൈ ഒന്ന് മുതല്‍ ക്ലാസ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അപേക്ഷ നല്‍കുന്നതിനെ ബാധിക്കില്ല. ഇപ്പോള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് നല്കിയാല് മതിയാകും.
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്താണ് ഹാജരാക്കേണ്ടത്. എസ്എസ്എല്‍സി ജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനുള്ള അവസരം ലഭ്യമാണ്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടി വരില്ല. ആവശ്യത്തിലധികം പ്ലസ് വണ്‍ സീറ്റുകള്‍ കൂടാതെ, ഐടിഐ, പോളിടെക്നിക്, വിഎച്ച്എസ്എസ് എന്നിവിടങ്ങളിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: