മൂവാറ്റുപുഴ: വിദ്യാഭ്യാസത്തില്‍ മികച്ചതും മാതൃകപരവുമായ രീതികള്‍ ആവിഷ്കരിക്കു ന്ന കൊച്ചിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ ഇന്നോവേഷന്‍ ആന്റ് എ ന്റര്പ്രണര്ഷിപ്പ് ഡെവലപ്പമെന്റ് സെല്ലിന്റെ ഉദ്ഘാടനം മുന്‍ രാ ഷ്ട്രപതി ഡോ. എപിജെ അബ് ദുള്‍കലാം നിര്‍വഹിക്കും.
നാളെ രാവിലെ 11-ന് മൂവാറ്റുപുഴ ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ പ്ലസ്ടു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രൂപകല് പ്പന ചെയ്ത പുതയ സാങ്കേതികവിദ്യയുടെ പ്രദര്‍ശനോദ്ഘാടനം നിര്വഹിക്കുന്നതിനോടൊ പ്പം അദ്ദേഹം വിദ്യാര്ത്ഥികളുമാ യി ആശയവിനിമയം നടത്തും.
ഗുണമേന്മയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ നിക്ഷേപവും ടെക്നോളജിയും ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി ന രേന്ദ്രമോദി പ്രഖ്യാപിച്ച ‘ ഇന്ത്യയില്‍ നിര്‍മ്മിക്കുക’ എന്ന പദ്ധ തി വഴിയൊരുക്കുന്നതോടെ ബി രുദം നേടി പുറത്തിറക്കുന്ന വി ദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നും ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും കഴിവുകള്‍ മികവുറ്റതാക്കാനും ഉതകുന്ന പരിശീലനം നല്‍ക്കുകയാണ് ഇന്നോ വേഷന് ആന്റ് എന്റര്‍പ്രണര്‍ഷി പ്പ് ഡെവലപ്പമെന്റ് സെല്ലിന്റെ ലക്ഷ്യമെന്ന് കൊച്ചിന് ഇന്സ്റ്റി റ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെ ക്നോളജി ചെയര്മാന് ടിആര്‍. ഷംസുദീന്‍, പത്രസമ്മേളനത്തി ല്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളില്‍ നിന്നും സംരംഭകരെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെല്ലിന് തുടക്കംകുറിക്കുന്നതെ ന്നും ഇന്ത്യയില്‍ നിര്‍മ്മിക്കുകയെന്ന അഭിമാന പദ്ധതിക്ക് തുട ക്കം കുറിച്ച അവസരത്തില്‍ രാ ജ്യത്തിന്റെ നിര്‍മ്മാണ മേഖല പുതിയ വളര്‍ച്ച കൈവരിക്കാന്‍ ഒരുങ്ങുകയാണെന്നും ഇന്ത്യയെ രാജ്യാന്തര നിര്‍മ്മാണ കേന്ദ്രമാ ക്കി വളര്‍ത്തുകയെന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതോടെ നി രവധി അവസരങ്ങളാണ് വിദ്യാര് ത്ഥികളെ കാത്തിരിക്കുന്നതെ ന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകള്‍ മുതല്‍ ക്ലാസ്സ് റൂം വരെ പ്രോത്സാഹനജനകമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന കോളേജ് കാലഘട്ടത്തിന്റെ ആ വശ്യത്തിനനുസരിച്ചുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് കോഴ്സ് ഒരുക്കിയിട്ടുള്ളതെന്നും അക്കാദമിക് കാ ലഘട്ടത്തില്‍ തന്നെ ആവശ്യമാ യ പ്രായോഗികാനുഭവം കൈമാറാന്‍ സെല്‍ സഹായിക്കും.
പ്രാരംഭ സംരംഭകര്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കുന്ന സ്റ്റാ ര്‍ട്ട് അപ്പ് വില്ലേജുകളുമായി കോ ളേജ് നിരന്തരം സഹകരണം പു ലര്‍ത്തുന്നു. സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളുമായി നേരിട്ട് സഹകരിക്കാനുള്ള അവസരമാണ് കൊ ച്ചിന് എഞ്ചിനീയറിംഗ് കോളേജ് ഒരുക്കുന്നത്. യുവ സംരഭകര്‍ക്ക് ഗ്രേസ് മാര്‍ക്ക്, പദ്ധതികള്‍ക്കാവശ്യമായ ഫിംഗ് തുടങ്ങിയ സ ഹായങ്ങളും ഇതുവഴി ലഭിക്കും. കഴിഞ്ഞ നാലുവര്‍ഷത്തെ പ്ര വര്‍ത്തനം കൊണ്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ക്ക് പുറമെ പ്രമുഖ ഓപ്പറേറ്റിംഗ് സി സ്റ്റങ്ങളായ ആപ്പിള്‍, മൈക്രോസോഫ്റ്റ്, റെഡ് ഹാറ്റ് തുടങ്ങിയ കോഴ്സുകള്‍ കോളേജ് അധികമായി ലഭ്യമാക്കുന്നു. വ്യവാസരംഗത്തെ പ്രമുഖ വ്യക്തിത്വ ങ്ങള്, ട്രെയിനിംഗ് സെക്ഷനുക ള്‍ നടത്തുന്നത് യുവസംരംഭക രെ പ്രോത്സാഹിപ്പിക്കാന്‍ ഇത് വഴിയൊരുക്കും.
കൊച്ചിന് എഞ്ചിനീയറിംഗ് കോളേജ്, ബിടെക്, സിവില്‍, മെ ക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആ ന്റ് ഇലക്ട്രോണിക്സ്, ഇലക് ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍സയന്‍സ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെ ക്കാട്രോണിക്സ്, എംടെക് ക മ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, അപ്ലേയ്ഡ് ഇലക് ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കണ്‍സ്ട്രക്ഷന്‍ എ ഞ്ചിനീയറിംഗ് ആന്റ് മാനേജ്മെ ന്റ്, വിഎല്‍എസ്ഐ ഡിസൈ ന് എന്നിങ്ങനെയുള്ള കോഴ്സുകളാണ് നടക്കുന്നത്. പുതിയ പ ദ്ധതിയായ ഇന്നോവേഷന്‍ ആ ന്റ്എന്റര്പ്രണര്ഷിപ്പ് ഡെവലപ്പമെന്റ്സെല് ആരംഭിക്കുന്നതോ ടെ വിദ്യാഭ്യാസമേഖലയില്‍ ഉറച്ചയിടം ഉറപ്പിക്കുകയാണ് കൊ ച്ചിന് എഞ്ചിനീയറിംഗ് കോളേജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: