കൊച്ചി: ഇടപ്പള്ളിയിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ഫേസ് ബുക്ക് പേജില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തിലെ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മുളവുകാട്, പാലിയത്ത് പറമ്പ്, വീട്ടില്‍ വിവേക് പി. ജോഷി മഴല (25) ആണ് അറസ്റ്റിലായത്. 2015 മാര്‍ച്ച് 25നാണ് കേസ്സിനാധാരമായ സംഭവം ഉണ്ടായത്. പ്രതി ഉണ്ടാക്കിയ ആമശേേെമ ടശഹ്മ എന്ന ഫേസ് ബുക്ക് കറ യില്‍നിന്നാണ് ഹോട്ടലിന്റെ ഫേസ്ബുക് ഐഡി യിലേക്ക് വ്യാജ ഭീഷണിയെത്തിയത്.
തുടര്‍ന്ന് കളമശ്ശേരി പോലീസും, ബോംബ് സ്ക്വാഡും ഒരു ദിവസം മുഴുവനും ഹോട്ടലിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊച്ചി സിറ്റിയിലും മറ്റും സമീപ കാലത്തുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളുടെയും ഭീഷണികളുടെയും പശ്ചാതലത്തില്‍ പോലീസ് സൂക്ഷ്മതയോടുകൂടി നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ആലുവ ഭാഗത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജി. ജയിംസ് നിര്‍ദ്ദേശാനുസരണം , കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഹരിശങ്കര്‍ നേതൃത്വത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടര്‍, കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ഖ മാര്ഴട്ടിന്ഴ , കളമശ്ശേരി സബ്ബ് ഇന്ഴസ്പെക്ടര്‍ എസ്. വിജയശങ്കര്‍, തിലകരാജ്, വിനായകന്, ബേസില്‍, വര്‍ഗ്ഗീസ്, ഫ്രാന്‍സീസ് പെരേര, ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും, പഠിച്ചതും തമിഴ് നാട്ടിലാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ എടുത്തിട്ടുള്ള പ്രതി ആലുവയില്‍ ഒരു മുറി വാടകയ്ക്ക് എടുത്താണ് താമസിച്ചിരുന്നത്. തന്നെ പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് ഒരു മാസമായി മുങ്ങി നടക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനിയുടെ ഏജന്റ് ആയി ജോലിചെയ്തിരുന്ന പ്രതി, തന്റെ ജോലി നഷ്ടപെട്ടതിന്റെ ദേഷ്യത്തിലാണ് ഹോട്ടലിന്ഴെറ ഫേസ് ബുക്ക് പേജില്‍ ഭീഷണി മെസേജ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: