ചാത്തന്നൂര്‍: സൈബര്‍ കുറ്റകൃത്യങ്ങളുടെയെല്ലാം പ്രധാന ലക്ഷ്യം പണമുണ്ടാക്കുക എന്നതാണെന്ന് സൈബര്‍ നിയമവിദഗ്ധ അഡ്വ. എ.പാര്‍വതി പറഞ്ഞു.ഇന്ന് പടിക്കപെട്ട കുറ്റകൃത്യങ്ങളില്‍ കുടുതലും ഇത്തരത്തിലുള്ളതാണ്.സൈബര്‍ കുറ്റകകൃത്യങ്ങളെ പറ്റി ബോധവത്കരണം വേണം.
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍,ഹാക്കിങ്, കമ്പ്യൂട്ടര്‍ രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങി പലതരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്.
ശ്രീനികേതന്‍ ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണ ശില്പശാലയില് വിഷയം അവതരിപ്പിക്കുകയായിരുന്നു അഡ്വ. എ.പാര്‍വതി. കാരംകോട് ശ്രീനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ശില്പശാല സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് അംഗം ഷാഹിദ കമാല്‍ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സത്യന് അധ്യക്ഷനായിരുന്നു.
ശ്രീനികേതന്‍ സ്കൂളിന്റെ രജത ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച‘സ്മരണകള്‍എന്ന മാഗസിന് പി.വി.സത്യന് പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിന്റ്എ.സുരേഷ്, എ.ആര്.ഷാനവാസ്, ജോണ്‍ എബ്രഹാം, ഡോ. എന്‍.രവീന്ദ്രന്, ഡോ. വി.ശാന്തകുമാരി, മഹേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: