കൊല്ലം: കൊല്ലം പുതിയകാവ് ഭഗവതീക്ഷേത്ര‘ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ ഒമ്പതിന് രാവിലെ ഒമ്പതു മുതല്‍ അഖിലകേരളാടിസ്ഥാനത്തില്‍ ശ്രീലളിതാസഹസ്രനാമ പാരായണ സദസ് സംഘടിപ്പിക്കും.
ഇതോടനുബന്ധിച്ച് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ശ്രീലളിതാസഹസ്രനാമ പാരായണമത്സരം യുപി, ഹൈസ്കൂള്‍, കോളേജ് (ഹയര്‍സെക്കന്ററി ഉള്‍പ്പെടെ) എന്നീ മൂന്ന് വിഭാഗങ്ങളില്‍ ഉണ്ടായിരിക്കും. മത്സരങ്ങള്‍ക്ക് ക്ഷേത്രമേല്ശാന്തിയുമായ ഇടമനഇല്ലത്ത് എന്‍. ബാലമുരളിയുടെ നേതൃത്വത്തിലുള്ള പ്രഗത്ഭആചാര്യന്‍മാര്‍ മേല്‍നോട്ടം വഹിക്കും.
ഓരോ വിഭാഗത്തിലും മികവ് പുലര്‍ത്തുന്ന ആദ്യത്തെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപ വീതം ക്യാഷ് അവാര്‍ഡും, മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹനസമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അന്നേദിവസം ഉച്ചയ്ക്ക് ഒന്നു മുതല്‍ സ്ത്രീകള്‍ക്കായി വായ്ക്കുരവ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പതിനഞ്ച് വയസ് മുതല്‍ മുപ്പത്തിയഞ്ച് വയസ് വരെ പ്രായമുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും, മുപ്പത്തിയഞ്ച് വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായി മത്സരിക്കാം. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 501 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. കൂടാതെ നിരവധി പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരിക്കും.
വൈകിട്ട് നാലിന് ക്ഷേത്രആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ക്ഷേത്രകാര്യാലയത്തില് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി എം.വി. സോമയാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: