ചാത്തന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്സില്‍ അറസ്റ്റിലായ സിഐറ്റിയു നേതാക്കള്‍ ആയ ഓട്ടോറിക്ഷാ െ്രെഡവര്‍മാരെ റിമാന്റ് ചെയ്തു. ചാത്തന്നൂര്‍ കുമ്മല്ലൂര്‍ മൂലത്തെങ്ങ് ലക്ഷംവീട് കോളനിയില്‍ സഞ്ചു (22), ചാത്തന്നൂര്‍ വരിഞ്ഞം പുത്തന്‍വിള വീട്ടില്‍ രാഹുല്‍ (22) എന്നിവരാണ് റിമാന്റിലായത്.
വിദ്യാഭ്യാസസ്ഥാപനത്തിലെ 13 വയസ്സുകാരികളായ വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച് വശീകരിച്ചു ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ടുപോയി വരിഞ്ഞത്ത് ആളില്ലാത്ത വീട്ടില്‍വച്ച് പീഡിപ്പിച്ചകേസിലായിരുന്നു അറസ്റ്റ്,
പ്രതികളുടെ ഭീഷണികാരണം മാനസികസമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടികള്‍ വീട്ടിലറിയുമെന്ന ഭയത്താല്‍ നാടുവിട്ട് നാഗര്‍കോവിലിലെ ഒരു മഠത്തില്‍ എത്തുകയും പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് തിരികെ വീട്ടിലെത്തുകയുമായിരുന്നു. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന പോലീസ് ഇവര്‍ നാഗര്‍കോവിലിലുണ്ടെന്ന് മനസ്സിലാക്കിയത്.
പ്രതികള്‍ ചാത്തന്നൂരിലെ സിഐറ്റിയു യുണിയന്‍ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ യുണിറ്റു ഭാരവാഹികളുമാണ്. ഇവരെ രക്ഷിക്കാന്‍ സിഐ റ്റി യു യുണിയന്‍ നേതാവും സിപിഎം നേതാക്കളും സജീവമായി രംഗത്തുണ്ട്.
ചാത്തന്നൂര്‍ കെ എസ് ആര് റ്റി സി ബസ്സ്റ്റാന്‍ഡ് പരിസരം കേന്ദ്രികരിച്ചും ചാത്തന്നൂര്‍ ജംഗ്ഷന് കേന്ദ്രികരിച്ചും സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടും നടപടി എടുക്കാത്തതാണ് പാവപ്പെട്ട പെണ്‍കുട്ടികള്‍ വലയില്‍ വീഴാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: