കരുനാഗപ്പള്ളി: 11 കെവി യുജി കേബിള്‍ പണിയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നതായി പരാതി. വൈദ്യുതി ബോര്‍ഡിന്റെ നിലവിലുള്ള സാങ്കേതിക നിബന്ധനകള്‍ ലംഘിച്ചാണ് കേബിള്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് പരാതി. ആഴത്തിലും വീതിയിലും നിലവിലെ വ്യവസ്ഥ ലംഘിച്ചാണ് കുഴി എടുത്തതെന്നും കുഴിയുടെ അടിഭാഗത്ത് ഒരു ലെയര്‍ ആറ്റുചരല്‍ നിരത്തിയല്ല കേബിള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും കേബിളിന്റെ സുരക്ഷിതത്വത്തിന് കേബിളിന്റെ ഇരുവശവും മുകളിലും ഇഷ്ടിക നിരത്തിയല്ല കേബിള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ഇത് ‘ാവിയില്‍ വന്‍അപകടത്തിന് ഇടയാകുമെന്നും വിദഗ്ധര്‍ പറയുന്നു.
കേബിള്‍ പണികള്‍ നടന്ന സ്ഥലം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അല്ലാത്തപക്ഷം ഭാവിയില്‍ ഉണ്ടാകുന്ന വന്‍അപകടങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കി. കേബിള്‍ ഇട്ട ഭാഗങ്ങളില്‍ മുഴുവന്‍ സ്ഥലത്തും അഞ്ച് മീറ്റര്‍ ഇടവിട്ട് കേബിള്‍ ടാഗ് സ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
ദേശീയപാതയില്‍ കെഎസ്ഇബി നോര്‍ത്ത് സെക്ഷന്‍ ഓഫീസിന് പടിഞ്ഞാറെ ജംഗ്ഷന് മുതല്‍ സ്ഥാപിച്ച യുജി കേബിള്‍ വര്‍ക്കില്‍ ബോര്‍ഡിന്റെ വ്യവസ്ഥകളും സാങ്കേതിക നിബന്ധനകളും പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. യുജി കേബിള്‍ സ്ഥാപിച്ച കേന്ദ്രം പരിശോധിച്ച് കരാറുകാരന്റെയും വര്‍ക്കിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരുടെയും പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായി.
കരുനാഗപ്പള്ളി ഡിവിഷന് പരിധിയില്‍ 11 കെവി ലൈനുകളിലെ ചെമ്പുകമ്പി നീക്കി അലൂമിനിയം കമ്പി സ്ഥാപിക്കുന്നതിലും 11 കെവി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിലും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വന്‍അഴിമതി നടത്തിയതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
കരുനാഗപ്പള്ളി ഹൈസ്കൂള്‍ ജംഗ്ഷന് മുതല്‍ റയില്വേസ്റ്റേഷന് റോഡിന്റെ ഇടതുഭാഗത്ത് സ്വകാര്യഭൂമിയിലൂടെ കടന്നുപോയിരുന്ന 11 കെവി ലൈനിലെ ചെമ്പുകമ്പി നീക്കി അലൂമിനിയം സ്ഥാപിക്കുന്നതിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി പരാതിയുണ്ട്. 11 കെവി ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് കോടികള്‍ ചിലവഴിച്ച് ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നതിനുവേണ്ടി വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വന്‍തുക കോഴ വാങ്ങി നിലവിലുള്ള അലൈന്മെന്റില് മാറ്റം വരുത്തിയതായി കാണിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിജിലന്‍സ് വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.
വൈദ്യുതിവിതരണം തടസങ്ങള്‍ കൂടാതെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് താലൂക്കില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഉപഭോക്താക്കള്‍, ഭരണ പ്രതിപക്ഷപാര്‍ട്ടികള്‍, ബഹുജനസംഘടനകള്‍, സാമുദായിക സംഘടനകള്‍ നിരന്തരം വൈദ്യുതി ഓഫീസ് ഉപരോധവും ധര്‍ണയും നടത്തുന്നു. വൈദ്യുതി മാത്രം ഇനിയും ലഭിക്കുമെന്ന് ഉറപ്പില്ല. മഴ വന്നാല്‍, ഇടിയും കാറ്റും കൂടി വന്നാല്‍ പകലും രാത്രിയും വൈദ്യുതി വിതരണം നിലയ്ക്കുമെന്ന് ഉറപ്പാണ്. വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ കരാറുകാര്‍ പണി ഏറ്റെടുത്തതില്‍ ഉണ്ടായ കുറ്റകരമായ അനാസ്ഥയും അഴിമതിയുമാണ് വൈദ്യുതിവിതരണം നിലയ്ക്കുന്നതെന്നും ഉന്നതഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: