അഞ്ചല്‍: കേരള തണ്ണീര്‍ത്തട നിയമം കാറ്റില്‍ പറത്തി ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ കൈപ്പള്ളി ഏലാ പൂര്‍ണ്ണമായും മണ്ണിട്ടു നികത്തുന്നു. സൊസൈറ്റി ജംഗ്ഷനിലെ നിലമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അധികാരികളുടെ ഒത്താശയോടെ മണ്ണിട്ടു നികത്തിയത്. ഏലായിലേക്കിറങ്ങാനായി റോഡരുകിലുള്ള പഴയകാലത്തെ ഒരു മീറ്റര്‍ നടവരമ്പ് പുരയിടമായി രേഖപ്പെടുത്തിയതിന്റെ മറവിലാണ് പത്തു സെന്റോളം നിലം നികത്തിയത്.
സൊസൈറ്റി ജംഗ്ഷനിലെ പല നിലങ്ങളും രണ്ടായിരമാണ്ടിനു മുന്‍പ് ഭാഗികമായി നികത്തിയിരുന്നു. ഇതില്‍ കുറെ നിലങ്ങള്‍ 2005 നു ശേഷമുള്ള റീ സര്‍വ്വേയില്‍ നിലം നികന്ന പുരയിടമായി മാറിയിട്ടുണ്ട്. ഇതിന്റെ മറവില്‍ കൂടുതല്‍ സ്ഥലം നികത്തി കെട്ടിടം നിര്‍മ്മിച്ചതിന് ചിലരുടെ പേരില്‍ കോടതിയില്‍ കേസ്സും നിലവിലുണ്ട്. ഇത്തരത്തില്‍ നിലങ്ങള്‍ നികത്തി നല്‍കുന്നതിന് മണ്ണു മാഫിയ വന്‍ തുകകളാണ് കൈപ്പറ്റുന്നത്.
പുലര്‍ച്ചെ ഒരുമണിക്ക് തുടങ്ങുന്ന നികത്തല്‍ നാലുമണിയോടെ അവസാനിക്കും. പോലീസിനെയും മറ്റ് ഉദ്ദ്യോഗസ്ഥരെയും പടികൊടുത്ത് വശത്താക്കിയ ശേഷമാണ് നികത്തല്‍ ആരംഭിക്കുന്നത്. വഷങ്ങാത്തവരെ നിരീക്ഷിക്കാന്‍ പ്രത്യക വാളണ്ടിയരെയും ബൈക്കുകളിലായി ടിപ്പറിനും മുന്നിലും പിന്നിലും നിരത്തിയാണ് മണ്ണടി. എതിര്‍ക്കുന്നവരെ ഏതു രീതിയിലും സ്വാധീനിക്കാനും വേണ്ടി വന്നാല്‍ ‘ഭീഷണിപ്പടുത്തി ഒതുക്കിയുമാണ് നിലം നികത്തല്‍ നിര്‍ബാധം നടക്കുന്നത്.
വ്യാപക നിലം നികത്തലിനെതിരെ ബിജെപി രംഗത്തെത്തി. അനധികൃതമായി നിലം നികത്തിയവര്ക്കതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ്ആലഞ്ചേരി ജയചന്ദ്രന്, എന്‍. ആര് ഗോപന്,മാധവന്‍കുട്ടി.ഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: