കൊട്ടാരക്കര: കൊട്ടാരക്കര വീനസ് ജംഗ്ഷനിലുള്ള സപ്ലൈക്കോയുടെ ഔട്ട്ലറ്റില് മന്ത്രി അനൂബ് ജേക്കബ്ബിന്റ മിന്നല്‍ പരിശോധന.നെടുവത്തൂരില്‍ റബ്ബര്‍ കര്‍ഷകരുടെ തീവ്രബോധന പരിപാടി ഉദ്ഘാടനം ചെയ്ത മേടങ്ങവെയായിരുന്നു രാവിലെ 9.40 ഓടെ മന്ത്രിയുടെ പരിശോധന.ഈ സമയം ജീവനക്കാര്‍ എല്ലാവരും എത്തിയിരുന്നില്ല. വന്നയുടന്‍തന്നെ മന്ത്രി കടയ്ക്കുള്ളിലുള്ള ഗോഡൗണിലെ പാക്കിംഗ് മുറിയിലേക്കാണ് പോയത്. മുറി പരിശോധിച്ച മന്ത്രി് ഗോഡൗണിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഔട്ട് ലറ്റിലെ കമ്പ്യൂട്ടറിലെ സ്റ്റോക്കു വിവരങ്ങള്‍ പരിശോധിച്ചു. ഈ സമയം ആളുകള്‍ സാധനം വാങ്ങാന്‍ എത്തിയിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ വന്ന ആളുകളോട് മന്ത്രി നേരിട്ട് അഭിപ്രായങ്ങള്‍ ആരാഞ്ഞു. സാധനങ്ങള്‍ കുറവ് ഉണ്ടെന്ന് ആളുകള്‍ പറഞ്ഞതിനെതുടര്‍ന്ന് ഉടന്‍ തന്നെ പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.നോണ്‍ സബ്സിഡി സാധനങ്ങളുടെ വില പരിശോധിക്കുമെന്നും വിലകുറയ്ക്കുവാനുള്ളനടപടികള് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ സപ്ലൈക്കോയിലും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗുണഭോക്തൃ കമ്മിറ്റി കൂടി സപ്ലൈക്കോ ഔട്ട്ലറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.ഉടന്‍ തന്നെ എല്ലാ ഔട്ട്ലറ്റിലും ഉപഭോക്തൃകമ്മിറ്റി കൂടുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സമീപത്തുള്ള ശബരി മെഡിക്കല്‍ സ്റ്റോര്‍ മന്ത്രി സന്ദര്‍ശിച്ചു. മരുന്നിന്റെ അഭാവം ചൂണ്ടികാണിച്ച ആളുകളോട് അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്കി. മന്ത്രിയോടൊപ്പം ഫാമിംഗ് കോര്പ്പറേഷന് ചെയര്മാന് സി.മോഹനന്‍പിള്ള, ഡിസ്ട്രിക്ട് സപ്ലൈ ഓഫീസര്‍ ശ്രീ ജയന്, സപ്ലൈക്കോ ഡിപ്പോ മാനേജര്‍ വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: