കൊച്ചി: പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന പ്രകാരം ബാങ്ക് അക്കൗണ്ട് ഉടമകളായ 18 നും 70 നും ഇടക്ക് പ്രായമുള്ളവര്‍ക്ക് നിബന്ധനകളില്ലാതെ വെറും 12 രൂപക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് നല്കുന്ന പദ്ധതിക്ക് തുടക്കമായി. ബാങ്ക് അക്കൗണ്ട് നമ്പരും ആധാര്‍ നമ്പരും പോളിസി ചേരുന്നതിനായി ആവശ്യമുള്ള പ്രോഫോര്മയില് പൂരിപ്പിച്ച് അക്ഷയ കേന്ദ്രങ്ങളില്‍ മെയ് 8 ന് മുമ്പായി നല്‍കണം .
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജനയില്‍ 330 രൂപാ വാര്‍ഷിക പ്രീമിയത്തി!ല്‍ 18 നും 50 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജിനും സൗകര്യമുണ്ട്. നിലവിലുള്ള ഇന്‍ഷുറന്‍സ് കവറേജുകള്‍ക്ക് പുറമേയാണിത്. മെയ് ഒമ്പത് വരെ പോളിസി എടുക്കുന്നവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് ആവശ്യമില്ല. പ്രീമിയം തുക പോളിസി എടുക്കുന്നവരുടെ അക്കൗണ്ടില്‍ നിന്നും കുറവ് ചെയ്യുന്നതിനാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ യാതൊരു തുകയും നല്‍കേണ്ടതില്ല.
ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അക്ഷയ അസി. ജില്ല കോര്‍ഡിനേറ്റര്‍ കെ.എം. ഇബ്രാഹിം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: