പുഷ്പദന്തവിരചിതമായ ഈ ശിവസ്‌തോത്രത്തിന്റെആദ്യ പേര് ധൂര്‍ജ്ജടിസ്‌തോത്രംഎന്നായിരുന്നു.ആദ്യശ്ലോകത്തിന്റെആരംഭംമഹിമ്‌നഃ എന്നായതിനാലുംശിവമഹിമവര്‍ണ്ണിക്കുന്നതിനാലുംമഹിമ്‌നഃസ്‌തോത്രംഎന്നു പ്രസിദ്ധമായി.ആചാര്യ ശ്രീ മധുസൂദന സരസ്വതിയുടെ മധുസൂദനീ വ്യാഖ്യാനം, ശ്രീജഗന്നാഥ ചക്രവര്‍ത്തിയുടെവ്യാഖ്യാനം, സാരാര്‍ഥദീപികാവ്യാഖ്യാനം, ശ്രീ നാരായണ ത്രിപാഠിയുടെ പഞ്ചമുഖീടീകാ, ശ്രീ ആര്‍തര്‍ അവലണ്‍ന്റെ(സര്‍ജോണ്‍ വുഡ്‌റോഫ്) ഇംഗ്ലീഷ് പദ്യവിവര്‍ത്തനം(ഠവല ഏൃലമിേല ൈീള ടശ്മ)
എന്നിവകൂടാതെഹിന്ദിയിലുംമലയാളത്തിലുംഎല്ലാംമഹിമ്‌നഃസ്‌തോത്രത്തിനെ അധികരിച്ചുരചനകള്‍ നടന്നിട്ടുണ്ട്. മലയാളവ്യാഖ്യാതാക്കളില്‍ ശ്രീമൃഡാനന്ദ സ്വാമികളുടെവ്യാഖ്യാനമാണു പ്രസിദ്ധം.
പരമശിവ മാഹാത്മ്യം പരിപൂര്‍ണ്ണമായി അറിയുവാന്‍ ബ്രഹ്മാദിദേവകള്‍ക്കു പോലും സാധ്യമല്ല. അതിനാല്‍പരമശിവനെ സ്തുതിക്കുവാന്‍ ബുദ്ധിശക്തിക്ക് അനുസരിച്ച് താന്‍ പരിശ്രമിക്കുന്നത് യോഗ്യം തന്നെയെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പുഷ്പദന്തന്‍ സ്‌തോത്രമാരംഭിക്കുന്നത്.
മഹിമ്‌നഃ പാരംതേ പരമവിദുഷോയദ്യസദൃശീ
സ്തുതിര്‍ ബ്രഹ്മാദീനാമപി തദവസന്നാസ്ത്വയിഗിരഃ
അഥാവാച്യഃസര്‍വഃസ്വമതി പരിണാമാവധി ഗൃണന്‍
മമാപ്യേഷസ്‌തോത്രേ ഹര നിരപവാദഃ പരികരഃ
അല്ലയോഹര, നിന്തിരുവടിയുടെമാഹാത്മ്യത്തിന്റെമറുകര കാണാന്‍ കഴിയാത്തവര്‍ നിന്തിരുവടിയെസ്തുതിക്കുന്നത്അയോഗ്യമാണ്എന്നുകരുതുന്നുവെങ്കില്‍ ബ്രഹ്മാദികളായ ദേവന്‍മാരുടെ വാക്കുകള്‍ കൂടിഅതിനു(സ്തുതിക്കുന്നതിനു) കഴിവില്ലാത്തവയായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മാദിദേവകള്‍ക്കു പോലും നിന്തിരുവടിയുടെമാഹാത്മ്യം പൂര്‍ണ്ണമായും അറിയാന്‍ സാധിച്ചിട്ടില്ല. അതുകാരണംഅവരവരുടെ ബുദ്ധിശക്തിക്ക് അനുസരിച്ച്(അവരവര്‍ക്ക് സാധിക്കുന്ന വിധത്തില്‍) നിന്തിരുവടിയെസ്തുതിക്കുന്നവരെകുറ്റപ്പെടുത്തുന്നതുശരിയാവുകയില്ല. അങ്ങനെ നോക്കുമ്പോള്‍ നിന്തിരുവടിയെസ്തുതിക്കുവാനുള്ളഎന്റെഈ പരിശ്രമവുംഉചിതംതന്നെയാണ്.നിന്തിരുവടിയെസ്തുതിക്കുവാന്‍ ഞാനും അര്‍ഹനാണ്.
പുഷ്പദന്തന്‍ ഭഗവാനെ ഹര നാമത്താല്‍അഭിസംബോധന ചെയ്യുന്നു. ‘സര്‍വാണിദുഃഖാനി ഹരതീതിഹരഃ’സര്‍വദുഃഖങ്ങളേയും ഹരിക്കുന്നവന്‍(ഇല്ലാതാക്കുന്നവന്‍) ആണു ഹരന്‍. പുഷ്പദന്തന്‍ ദുഃഖിതനാണ്. തന്റെദുഃഖംഇല്ലാതാക്കുവാനാണു ഭഗവാനെ സ്തുതിക്കുന്നത്. അതിനാല്‍ഹരശബ്ദപ്രയോഗംഉചിതമായതുതന്നെ.
അതീതഃ പന്ഥാനം തവ ച മഹിമാവാങ്മനസയോ-
രതദ്‌വ്യാവൃത്ത്യായംചകിതമഭിധത്തേ ശ്രുതിരപി
സകസ്യസ്‌തോതവ്യഃകതിവിധഗുണഃകസ്യവിഷയഃ
പദേത്വര്‍വാചീനേ പതതി
ന മനഃ കസ്യ ന വചഃ
ഹേ പ്രഭോ, അങ്ങയുടെമഹിമവാക്കിന്റേയും മനസ്സിന്റേയുംമാര്‍ഗ്ഗത്തിനു(വഴിക്ക്) അതീതമായതാണ്. ശ്രുതി(വേദം) കൂടിയാതൊന്നിനെ ഇതല്ല, ഇതല്ല എന്നിപ്രകാരം ഭയപ്പാടോടുകൂടി പറയുന്നുവോ(വിവരിക്കുന്നുവോ) ആ മഹിമ(മഹത്ത്വം) സ്തുതിക്കുവാന്‍ ആര്‍ക്കാണു സാധിക്കുക?. ആ മഹിമഎത്രവിധം ഗുണങ്ങളോടുകൂടിയതായിരിക്കും? ആര്‍ക്ക്‌വിഷയമായി ഭവിക്കും?എന്നാല്‍ ഭക്തന്‍മാര്‍ക്കായി നിന്തിരുവടികൈക്കൊണ്ടിട്ടുള്ള നവീനമായരൂപത്തില്‍(സഗുണസ്വരൂപം) ആരുടെവാക്കും മനസ്സും പതിക്കുകയില്ല?(സഗുണസ്വരൂപം സകലരുടേയുംവാക്കിനും മനസ്സിനും വിഷയമായിത്തീരുമല്ലോ)
യതോവാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ എന്ന്‌തൈത്തരീയ ഉപനിഷത് 2.4. വാക്കിനാല്‍വര്‍ണ്ണിക്കപ്പെടാനാവാത്തതും മനസ്സിനാല്‍ചിന്തിക്കപ്പെടാനാവാത്തതുംവേദങ്ങള്‍ പോലും നേതി നേതി(ഇതല്ല, ഇതല്ല) എന്ന് നിരന്തരംകീര്‍ത്തിക്കുന്നതുമായ മഹാദേവന്റെഗുണങ്ങളെകീര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. ഭഗവാന്റെ നിര്‍ഗുണരൂപത്തെ വര്‍ണ്ണിക്കുകസാധ്യമല്ല. എന്നാല്‍ ഭക്താനുഗ്രഹത്തിനായിസ്വീകരിച്ചിരിക്കുന്ന സഗുണസ്വരൂപത്തെയാണു താന്‍ സ്തുതിക്കുവാന്‍ ഉദ്യമിക്കുന്നത്എന്ന് പുഷ്പദന്തന്‍ സൂചിപ്പിക്കുന്നു
















