പൂച്ചാക്കല്‍: പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെയും പെരുമ്പളം നാളികേര ഉത്പാദക ഫെഡറേഷന്റെയും നേതൃത്വത്തില്‍ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു. തെങ്ങുകൃഷി പ്രോത്സാഹിപ്പിച്ചതിലൂടെ പെരുമ്പളം ഗ്രാമപഞ്ചായത്ത് മറ്റുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് മാതൃകയായിരുന്നു. തെങ്ങിന് ഇടവിളയായി പലപ്രദേശങ്ങളിലും ജൈവപച്ചക്കറി കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ജൈവകൃഷി വ്യാപിപ്പിച്ചാണ് സമ്പൂര്‍ണ ജൈവപച്ചക്കറി കൃഷിഗ്രാമമാക്കാനുള്ള ശ്രമം ആരംഭിച്ചത്.
സ്വന്തമായി മഴമറകള്‍ നിര്‍മ്മിച്ചാണ് വിത്തുകള്‍ മുളപ്പിച്ച് തൈകളാക്കി കര്‍ഷകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ഇങ്ങനെ ഉത്പാദിപ്പിച്ച 12,000 വിവിധയിനം ജൈവപച്ചക്കറി തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നു.
വനിതകളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് വനിതകളുടെ കൂട്ടായ്മ രൂപീകരിക്കുകയും അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജെവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്നതു മാത്രം സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന എറണാകുളം ആസ്ഥാനമായുള്ള നൈബര്‍ ഹുഡ് സൊല്യുഷന്‍സ് എന്ന സ്ഥാപനത്തിന്റെ ശാഖ പെരുമ്പളം ദ്വീപില്‍ മാര്‍ക്കറ്റിനോട് സമീപം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: