ചെങ്ങന്നൂര്‍: സേവന സന്നദ്ധരായ യുവാക്കളെയാണ് ഇന്ന് സമൂഹത്തിന് ആവശ്യമെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് പറഞ്ഞു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തില്‍ കൃഷ്ണപ്രിയാ ബാലാശ്രമത്തിന്റെ ഒന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ദ്രമായ മനസോടുകൂടി സേവനം ചെയ്യാന്‍ തയ്യാറുള്ള യുവാള്‍ക്ക് മാത്രമേ സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമസേവാസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റ്റി.സി.സുരേന്ദ്രന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും, ബാലാശ്രമത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് എന്‍ഡോവ്മെന്റ് വിതരണവും ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് സംഘചാലക് എം.എന്‍. ശശിധരന് നിര്‍വ്വഹിച്ചു.
എം.എസ്. കൃഷ്ണന് നമ്പൂതിരി പ്രബന്ധാവതരണം നടത്തി. അമൃതാനന്ദമയീ മഠം സ്വാമി ജ്ഞാനാനന്ദപുരി, വി.എസ്. ഉണ്ണികൃഷ്ണപിളള, ഡോ. ശാന്തകുമാരി, കെ.എന്‍. പുരുഷോത്തമന്, കൃഷ്ണകുമാര്‍ കൃഷ്ണവേണി, ഒ.ആര്. രഞ്ജിത്ത്, പി.കെ. അനീഷ് കുമാര്‍, സദാശിവന് നായര്‍, സജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: