കൊച്ചി: വെളളാളമഹാസഭയുടെ എറണാകുളം ജില്ലാ സമ്മേളനം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പുനലൂര്‍ മധു ഉദ്ഘാടനം ചെയ്തു. സി. ജി. കൃഷ്ണന്‍കുട്ടി, ടി.എസ്. മുത്തുസ്വാമിപിളള, സോണി ജെ. കല്യാണ്‍കുമാര്‍, എസ്.ജെ.ആര്. കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 1964 മുതല്‍ കേരളത്തിലുളള വെളളാമഹാസഭയ്ക്ക് സര്‍ക്കാരില്‍ നിന്നും യാതൊരുവിധ സംവരണമോ, ആനുകൂല്യങ്ങളോ എന്നാല്‍ കേരളത്തിലെ വിവിധ ജാതിയില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ പലവിധ ആനുകൂല്യങ്ങളും കിട്ടുമ്പോള്‍ വെളളാളസഭയെ ഐക്യമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ തഴയുകയാണെന്ന് പുനലൂര്‍ മധു പറഞ്ഞു. പിഎസ്സി, ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് ഇനി വെളളാളമഹാസഭയേയും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: