ആലപ്പുഴ: അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരെ വികസന സന്ദേശമുയര്‍ത്തി ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് നയിക്കുന്ന രാഷ്ട്രീയ പ്രചരണജാഥയ്ക്ക് മെയ് മൂന്നിന് കുട്ടനാട്ടിലെ കാര്‍ഷിക മേഖല മുതല്‍ ഹരിപ്പാട്ടെ തീരമേഖല വരെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും വരവേല്പ് നല്കി.
മെയ് മൂന്നിന് രാവിലെ കാവാലത്ത് നിന്നും യാത്ര തുടങ്ങി. തുടര്‍ന്ന് കുട്ടനാട് നിയോജക മണ്ഡലത്തിലെ നീലംപേരൂര്‍, കിടങ്ങറ, രാമങ്കരി, മുട്ടാര്‍, തലവടി, എടത്വ പഞ്ചായത്തുകളില്‍ സ്വീകരണം നല്കി. സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ ഒട്ടനവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടും നടപടിയെടുക്കാനോ അന്വേഷിക്കാനോ തയാറാകാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിയുടെ സംരക്ഷകനാണെന്ന് കിടങ്ങറയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ വെള്ളിയാകുളം പരമേശ്വരന് പറഞ്ഞു.
കുട്ടനാട് മണ്ഡലത്തിലെ വിവിധ സ്വീകരണ പരിപാടികളില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ജില്ലാ ഭാരവാഹികളായ പി.കെ. വാസുദേവന്‍, എം.വി. ഗോപകുമാര്‍, ടി.കെ. അരവിന്ദാക്ഷന്, ജി. ജയദേവ്, കെ.ജി. കര്‍ത്ത, എസ്. ഗിരിജ, പി.എന്‍. രാജുക്കുട്ടി, എം.വി. രാമചന്ദ്രന്, സുഗന്ധി രാജു, മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, ജനറല്‍ സെക്രട്ടറിമാരായ ഡി. പ്രസന്നകുമാര്‍, ഉല്ലാസ്, ഭാരവാഹികളായ സരോവരം കൃഷ്ണന്‍നായര്‍, പി.കെ. രാജേന്ദ്രന്, മണിക്കുട്ടന് ചേലേകാട്, സിനുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വീയപുരം, ചെറുതന, കരുവാറ്റ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം ഹരിപ്പാട് സമാപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് സംസാരിച്ചു. മെയ് നാലിന് രാവിലെ ഒമ്പതിന് പള്ളിപ്പാട് നിന്ന് യാത്ര ആരംഭിച്ചു. യോഗത്തില്‍ വിവിധ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: