മാവേലിക്കര: ഏവൂര്‍ ഉള്ളിട്ട പുഞ്ചയില്‍ നിന്നും 1,080 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മാവേലിക്കര സര്‍ക്കില്‍ ഓഫീസ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മെയ് മൂന്നിന് രാവിലെ നടന്ന പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. 35 ലിറ്റര്‍ വീതം കൊള്ളുന്ന 36 കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കോട.
പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം നടന്നു വരികയാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ മുന്‍പും കണ്ണമംഗലം ഭാഗത്തുനിന്നും കോടയും മറ്റും കണ്ടെടുത്തിരുന്നു. ബാറുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യ വില്‍പ്പന ലക്ഷ്യം വെച്ചുള്ള കോടനിര്മ്മാണമായിരുന്നു ഇവിടെ നടന്നിരുന്നതെന്നും പ്രതികളെ കുറിച്ചു സൂചനകള്‍ ലഭിച്ചതായും എക്സൈസ് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: