പൂച്ചാക്കല്‍: പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവം മെയ് നാലിന് കൊടിയേറി 11ന് ആറാട്ടോടെ സമാപിക്കും. നാലിന് വൈകിട്ട് ആറിന് വാരിക്കാട്ട് കുടുംബത്തില്‍നിന്ന് കൊടിക്കയര്‍ വരവ്, എട്ടിന് തന്ത്രി മോനാട്ടു മനയ്ക്കല്‍ കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് കൊടിയേറ്റ് സദ്യ, 8.30ന് കേരളനടനം. അഞ്ചിന് രാത്രി 8.30ന് നൃത്തസന്ധ്യ, 10.30ന് വിളക്ക്. ആറിന് രാത്രി 8.30ന് സംഗീതസദസ്, 10.30ന് വിളക്ക്, ഏഴിന് രാത്രി 8.30ന് നൃത്തോത്സവം, 10.30ന് വിളക്ക്. എട്ടിന് രാത്രി എട്ടിന് സംഗീതാര്‍ച്ചന, 10ന് വിളക്ക്. ഒമ്പതിന് ഉച്ചയ്ക്ക് 1.30ന് ഉത്സവബലി ദര്‍ശനം, രാത്രി 8.30ന് ഡ്രാമ, 11ന് വിളക്ക്.
779-ാം നമ്പര്‍ പാണാവള്ളി തെക്കുംമുറി എന്‍എസ്എസ് കരയോഗം വക വലിയവിളക്ക്, ഉത്രാടം ഉത്സവദിനമായ 10ന് രാവിലെ എട്ടിന് സോപാനസംഗീതം, നാദസ്വരം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയോടെ ശ്രീബലി, വൈകിട്ട് നാലിന് കാഴ്ചശ്രീബലിക്ക് കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ 61 കലാകാരന്മാരുടെ പഞ്ചാരിമേളം, രാത്രി 10.30ന് പാണ്ടിമേളത്തോടുകൂടി വിളക്ക്. 11ന് വൈകിട്ട് 6.30ന് ആറാട്ടിനെഴുന്നള്ളിപ്പ്, രാത്രി 7.30ന് ആറാട്ട്, 9.30ന് ഭക്തിഗാനസുധ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: